നിവിന്‍ പോളിയും നസ്രിയയും ജോഡിയായ ‘നേരം’ സൂപ്പര്‍ഹിറ്റ്. അണിയറപ്രവര്‍ത്തകരെപ്പോലും അമ്പരപ്പിക്കുന്ന വിജയം നേടിയ ചിത്രത്തിന്‍റെ തമിഴ് പതിപ്പ് മേയ് 17ന് റിലീസാകും. തമിഴകത്തെ ഒന്നാം നിര നിര്‍മ്മാതാവ് ഉദയാനിധി സ്റ്റാലിന്‍റെ റെഡ് ജയന്‍റ് മൂവീസാണ് ഈ സിനിമ അവതരിപ്പിക്കുന്നത്. 200 കേന്ദ്രങ്ങളിലാണ് തമിഴ്നാട്ടില്‍ റിലീസ്.
മേയ് 10ന് കേരളത്തില്‍ റിലീസായ ‘നേരം’ രണ്ട് ദിവസങ്ങള്‍ക്കുള്ളില്‍ 81 ലക്ഷം രൂപയാണ് വാരിക്കൂട്ടിയത്. താരതമ്യേന ലോബജറ്റ് ചിത്രമായ നേരം സംവിധാനം ചെയ്തത് നവാഗതനായ അല്‍ഫോണ്‍സ് പുത്താരെന്‍ ആണ്.
മികച്ച തിരക്കഥയും താരങ്ങളുടെ ഗംഭീര പ്രകടനവും നല്ല വിഷ്വലുകളും സൂപ്പര്‍ ഗാനങ്ങളുമാണ് ചിത്രത്തെ സൂപ്പര്‍ഹിറ്റാക്കുന്നത്. ഒരു സാധാരണ പ്രണയകഥയുടെ അസാധാരണമായ അവതരണമാണ് നേരം.
ചെന്നൈയില്‍ ഈ സിനിമയുടെ പ്രിവ്യൂ കണ്ട തമിഴ് സിനിമാലോകത്തെ പ്രമുഖര്‍ ചിത്രത്തെ പ്രശംസകൊണ്ട് മൂടുകയാണ്. ‘എക്സലന്‍റ് മേക്കിംഗ്’ എന്നാണ് ചിത്രം കണ്ട മെഗാ സംവിധായകന്‍ ശെല്‍വരാഘവന്‍റെ പ്രതികരണം. ഈ സിനിമയിലൂടെ തമിഴകത്തും നിവിന്‍ പോളി വിജയതാരമായി മാറുമെന്ന് പ്രതീക്ഷിക്കാം.