അനില്‍ രാധാകൃഷ്ണമേനോന് ഇപ്പോള്‍ ആഹ്ലാദിക്കേണ്ട സമയമാണ്. ആദ്യമായി സംവിധാനം ചെയ്ത ‘നോര്‍ത്ത് 24 കാതം’ ദേശീയ അവാര്‍ഡും സംസ്ഥാന അവാര്‍ഡും സ്വന്തമാക്കി. അടുത്ത പടം നിര്‍മ്മിക്കാന്‍ തയ്യാറായി പൃഥ്വിരാജ് എത്തിയിരിക്കുന്നു!
അനില്‍ രാധാകൃഷ്ണമേനോന് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിന് ‘സപ്തമശ്രീ തസ്കരഃ’ എന്നാണ് പേരിട്ടിരിക്കുന്നത്. ഓഗസ്റ്റ് സിനിമയുടെ ബാനറില്‍ പൃഥ്വിരാജ് ചിത്രം നിര്‍മ്മിക്കും.
ഏഴ് കള്ളന്മാരുടെ കഥയാണ് ‘സപ്തമശ്രീ തസ്കരഃ’ പറയുന്നത്. ഇവരില്‍ പ്രധാനിയും ഏറ്റവും മാന്യനുമായ കള്ളനെ പൃഥ്വിരാജ് അവതരിപ്പിക്കും.
ചിത്രത്തിന്റെ മറ്റ് വിശദാംശങ്ങള്‍ പുറത്തുവിട്ടിട്ടില്ല. ഈ സിനിമയില്‍ ഫഹദ് ഫാസിലും അഭിനയിക്കും എന്നൊരു റിപ്പോര്‍ട്ടുണ്ട്.