ദിലീപ് ചോദിക്കുന്നു - ചന്ദ്രേട്ടന്‍ എവിടെയാ?

Webdunia
വെള്ളി, 28 നവം‌ബര്‍ 2014 (20:38 IST)
"ചന്ദ്രേട്ടന്‍ എവിടെയാ?"  - സംവിധായകന്‍ ടി വി ചന്ദ്രനെക്കുറിച്ചൊന്നുമല്ല ദിലീപ് ചോദിക്കുന്നത്. ദിലീപിന്‍റെ പുതിയ സിനിമയുടെ പേരാണിത്. സിദ്ദാര്‍ത്ഥ് ഭരതന്‍ സംവിധാനം ചെയ്യുന്ന ഈ സിനിമയില്‍ വേദികയും അനുശ്രീ നായരും നായികമാരാകും.
 
പ്രതാപ് പോത്തനും കെ പി എ സി ലളിതയും ഈ സിനിമയില്‍ സുപ്രധാനമായ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. സന്തോഷ് ഏച്ചിക്കാനമാണ് തിരക്കഥ.
 
ഷൈജു ഖാലിദ് ആണ് ഛായാഗ്രഹണം. 'ആമേന്‍' പോലെ ഒന്നാന്തരം സംഗീതാനുഭവം സമ്മാനിച്ച പ്രശാന്ത് പിള്ളയാണ് സംഗീതം.
 
ഷൈജു ഖാലിദും സമീര്‍ താഹിറും ആഷിക് ഉസ്മാനും ചേര്‍ന്ന് നിര്‍മ്മിക്കുന്ന 'ചന്ദ്രേട്ടന്‍ എവിടെയാ?' രസകരമായ ഒരു കുടുംബചിത്രമായിരിക്കുമെന്നാണ് സൂചന. 
 
ഭരതന്‍ സംവിധാനം ചെയ്ത 'നിദ്ര' റീമേക്ക് ചെയ്തുകൊണ്ടാണ് സിദ്ദാര്‍ത്ഥ് ഭരതന്‍ സംവിധാനരംഗത്തേക്ക് വന്നത്. എന്നാല്‍ നിദ്രയുടേ റീമേക്ക് ബോക്സോഫീസില്‍ പരാജയമായിരുന്നു.