"Yes. ഐഎഎസ്. ഇന്ത്യന്‍ ഭരണ സര്‍വ്വീസ്. ആ പദവിയുടെ അര്‍ത്ഥമെന്താന്നറിയോ നിനക്ക്. അതറിയണമെങ്കില്‍ ആദ്യം ഇന്ത്യ എന്താണെന്നു നീ അറിയണം. അക്ഷരങ്ങള്‍ അച്ചടിച്ചു കൂട്ടിയ പുസ്തകത്താളില്‍ നിന്ന് നീ പഠിച്ച ഇന്ത്യ അല്ല, അനുഭവങ്ങളുടെ ഇന്ത്യ. കോടിക്കണക്കായ പട്ടിണിക്കാരുടെയും നിരക്ഷരുടെയും ഇന്ത്യ. കൂട്ടിക്കൊടുപ്പുകാരുടെയും വേശ്യകളുടെയും തോട്ടികളുടെയും കുഷ്ഠരോഗികളുടെയും ഇന്ത്യ. ജഡ്ക വലിച്ചു വലിച്ചു ചുമച്ചു ചോര തുപ്പുന്നവന്റെ ഇന്ത്യ. വളര്‍ത്തുനായയ്ക്കു കൊടുക്കുന്ന ബേബിഫുഡില്‍ കൊഴുപ്പിന്റെ അളവ് കൂടിപ്പോയതിനു ഭര്‍ത്താവിനെ ശാസിച്ച് അത്താഴപ്പട്ടിണിക്കിടുന്ന കൊച്ചമ്മമാരുടെ ഇന്ത്യയല്ല. മക്കള്‍ക്കു ഒരു നേരം വയറുനിറച്ച് വാരിയുണ്ണാന്‍ വക തേടി സ്വന്തം ഗര്‍ഭപാത്രം വരെ വില്‍ക്കുന്ന അമ്മമാരുടെ ഇന്ത്യ. ഇന്നലെ നീ അപമാനിച്ച് ആട്ടിയിറക്കി വിട്ടില്ലേ, ആ കൃഷ്ണേട്ടനെ പോലെയുള്ള പാവം മനുഷ്യരുടെ ത്യാഗങ്ങളുടെയും നൊമ്പരങ്ങളുടെയും ഇന്ത്യ. ഇന്ത്യ എന്ന മഹാരാജ്യത്തന്റെ soul, ആത്മാവ്, IAS academy വര്‍ഷാവര്‍ഷം അടവെച്ച് വിരിയിച്ചെടുക്കുന്ന നിന്നെപ്പോലെയുള്ള സ്നോബുകള്‍ക്ക് ഈ ആത്മാവ് തൊട്ടറിയാനുള്ള sense ഉണ്ടാവണം, sensibility ഉണ്ടാവണം, sensitivity ഉണ്ടാവണം."
വര്‍ഷങ്ങള്‍ക്ക് മുമ്പ് കേരളത്തിലെ തിയേറ്ററുകളെ ഇളക്കിമറിച്ച ജോസഫ് അലക്സ് എന്ന കളക്ടര്‍ കഥാപാത്രത്തെ ആരും മറന്നുകളയാനിടയില്ലല്ലോ. ദി കിംഗ് എന്ന സിനിമയില്‍ മമ്മൂട്ടി അനശ്വരമാക്കിയ ആ കഥാപാത്രം. "കളി എന്നോടും വേണ്ട സര്‍. You know why? Because, I have an extra bone. As you said, ഒരെല്ലു കൂടുതലാണെനിക്ക്. And don't you ever learn to forget that" - എന്ന് ചങ്കൂറ്റത്തോടെ മന്ത്രിയുടെ മുഖത്തുനോക്കിപ്പറഞ്ഞ് ഇറങ്ങിപ്പോകുന്ന കളക്ടര്‍ ജോസഫ് അലക്സിന് ഒരു തമിഴ് പതിപ്പ് വന്നാല്‍?
ചില റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്, രജനികാന്തിന്‍റെ പുതിയ സിനിമയായ 'ലിംഗ' തന്‍റേടിയായ ഒരു കളക്ടറുടെ കഥയാണ് പറയുന്നതെന്നാണ്. മമ്മൂട്ടിയുടെ ജോസഫ് അലക്സിനെ അനുസ്മരിപ്പിക്കുന്ന ഒരു കിടിലന്‍ കളക്ടര്‍ വേഷമാണ് രജനിക്കായി സംവിധായകന്‍ കെ എസ് രവികുമാര്‍ സൃഷ്ടിച്ചിരിക്കുന്നതെന്നാണ് വിവരം. 'ലിംഗ' ഷൂട്ടിംഗ് പുരോഗമിക്കുകയാണ്. സൊനാക്ഷി സിന്‍ഹയും അനുഷ്കയും നായികമാരാകുന്ന സിനിമയുടെ സംഗീതം എ ആര്‍ റഹ്മാനാണ്.
ചിത്രത്തില്‍ രജനികാന്ത് ഡബിള്‍ റോളിലാണ് എത്തുന്നതെന്നും സൂചനയുണ്ട്. ഫ്ലാഷ്ബാക്കില്‍ ഒരു ജമീന്താരായി രജനി വേഷമിടുന്നുണ്ടത്രെ. എന്തായാലും ഷാജി കൈലാസും രണ്‍ജി പണിക്കരും ചേര്‍ന്നൊരുക്കിയ ദി കിംഗിന്‍റെ മറ്റൊരു വേര്‍ഷനായിരിക്കും ലിംഗ എന്നാണ് സൂചന. അങ്ങനെയാണെങ്കില്‍ രജനികാന്തിന് പഞ്ച് ഡയലോഗുകള്‍ക്ക് ഒരു പഞ്ഞവുമില്ലെന്ന് സാരം.