തമാശ പറഞ്ഞിരുന്ന ഒരാള്‍ എത്ര പെട്ടെന്നാണ് ഇങ്ങനെ മാറിയതെന്നും ഒറ്റ ടേക്കില്‍ ആ സീന്‍ എങ്ങനെ തീര്‍ത്തു എന്നും ജോജുവിനോട് സംവിധായകന് അഖില്‍ മാരാര്‍ ചോദിച്ചപ്പോള്‍ നടന് നല്കിയ മറുപടി ഇതാണ്. ഒരു താത്വിക അവലോകനത്തിലെ ഷൂട്ട് കണ്ട് നിന്നവര്‍ പോലും കരഞ്ഞു കൊണ്ട് കൈയടിച്ച നിമിഷത്തെ കുറിച്ച് സംവിധായകന് പറയുന്നു.
ചേട്ടന് പറഞ്ഞ മറുപടി ഇങ്ങനെ ആയിരുന്നു..
എടാ ഒരാള്‍ താടിയും മുടിയും ഒക്കെ വളര്‍ത്തി ഒരു ഭ്രാന്തനെ പോലെ നടക്കണം എങ്കില്‍ അയാള്‍ ജീവിതത്തില്‍ എന്തൊക്കെ അനുഭവിച്ചു കാണണം
അത് പറഞ്ഞു കണ്ണടച്ചു തുറന്ന ജോജു ചേട്ടന്റെ കണ്ണ് നിറഞ്ഞു തുളുമ്പി..
ശരിയാണ് ചിലര്‍ ജന്മം കൊണ്ട് അഭിനേതാവ് ആകുന്നു..
ചിലരെ പ്രകൃതി അനുഭവങ്ങള്‍ സമ്മാനിച്ചു അഭിനേതാവാക്കി സൃഷ്ടിക്കുന്നു..
ജോജു അങ്ങനൊരു മനുഷ്യന് ആണ്..അനുഭവങ്ങളുടെ തീച്ചൂളയില്‍ സ്രഷ്ടാവം ചെയ്യപ്പെട്ട കാപട്യങ്ങള്‍ തിരിച്ചറിയാന്‍ കഴിയാത്ത ഒരു ശുദ്ധന്‍ അല്ലെങ്കില്‍ ജോജു ചേട്ടന്റെ തന്നെ ഭാഷയില്‍ പൊട്ടന്..