ജയസൂര്യയുടെ കാലുകള്‍ക്ക് എന്ത് സംഭവിച്ചു?

Webdunia
PRO
PRO
പേടിക്കണ്ട ജയസൂര്യയുടെ കാലുകള്‍ക്ക് ഒന്നും സംഭവിച്ചിട്ടില്ല. ഈയിടെ ‘വാധ്യാര്‍‘ എന്ന ചിത്രത്തിന്റെ സംഘട്ടനരംഗം ചിത്രീകരിക്കുന്നതിനിടെ ജയസൂര്യയുടെ കാല്‍മുട്ടിന് പരുക്കേറ്റിരുന്നു. കുറച്ചു നാളത്തെ വിശ്രമത്തിന് ശേഷം അത് ഭേദമാവുകയും ചെയ്തു.

ഇവിടെ പറഞ്ഞുവരുന്നത് അനൂപ് മേനോന്‍ ചിത്രമായ ‘ലേഡീസ് ആന്റ് ജെന്റില്‍മെനില്‍’ ജയസൂര്യ ചെയ്യാന്‍ പോകുന്ന വേഷത്തെ കുറിച്ചാണ്. അരയ്ക്ക് താഴെ തളര്‍ന്നുപോയ കഥാപാത്രമായാണ് ജയസൂര്യ ഈ ചിത്രത്തില്‍ പ്രത്യക്ഷപ്പെടുന്നത് എന്നാണ് വിവരം. ജയസൂര്യയുടെ ഇഷ്ട സംവിധായകനായ വി കെ പ്രകാശ് ആണ് ഈ ചിത്രം ഒരുക്കുന്നത്. ചിത്രത്തിന്റെ പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിക്കഴിഞ്ഞു. എന്നാല്‍ നായിക ഉള്‍പ്പെടെയുള്ള മറ്റ് കഥാപാത്രങ്ങളെ തീരുമാനിക്കുന്നതേയുള്ളൂ.

കഥാപാത്രങ്ങളെ തെരഞ്ഞെടുക്കുന്നതില്‍ നിരവധി പരീക്ഷണങ്ങള്‍ക്ക് ധൈര്യം കാട്ടുന്ന ജയസൂര്യയുടെ ഈ വേഷം പ്രേക്ഷകരുടെ കണ്ണുനനയ്ക്കുന്നതാവുമോ എന്ന കാത്തിരുന്നു കാണാം.