ജയറാമിന് വീണ്ടും ഭാഗ്യദേവത, പൊലീസ് യൂണിഫോമിട്ടാല്‍ ഇനി സുരേഷ്ഗോപി!

Webdunia
വെള്ളി, 19 ഓഗസ്റ്റ് 2016 (15:11 IST)
ജയറാം ചിത്രങ്ങളുടെ പ്രേക്ഷകര്‍ ഇപ്പോഴുമുണ്ട് മലയാളത്തില്‍. ജയറാമിന്‍റെ നല്ല കാലം കഴിഞ്ഞെന്ന് ആരോപിക്കുന്നവര്‍ അദ്ദേഹത്തിന്‍റെ സന്ദേശമോ വീട്ടുകാര്യങ്ങളോ മനസിനക്കരെയോ മഴവില്‍ക്കാവടിയോ ഒക്കെ ടി വിയില്‍ വന്നാല്‍ അതിന് മുന്നില്‍ ചടഞ്ഞിരിക്കുന്നവരാണ്. അപ്പോള്‍ ജയറാമിനെയല്ല, അദ്ദേഹത്തിന് നല്ല കഥയും കഥാപാത്രങ്ങളെയും നല്‍കാതിരിക്കുന്ന സംവിധായകരെയും തിരക്കഥാകൃത്തുക്കളെയുമാണ് കുറ്റപ്പെടുത്തേണ്ടത്.
 
പുതിയ ഒരു ജയറാം ചിത്രം വരുന്നുണ്ട്. ‘കാവല്‍ മാലാഖ’ എന്നാണ് പേര്. ജയറാമിന്‍റെ സൂപ്പര്‍ഹിറ്റ് ചിത്രം ‘ഭാഗ്യദേവത’യോട് സാദൃശ്യം തോന്നുന്ന പേര്. ഇത്തവണ പക്ഷേ പൊലീസ് കഥാപാത്രമാണ് ജയറാമിന്. കാക്കിയിട്ടാല്‍ സുരേഷ്ഗോപിയുടെ ഉശിര് കാണിക്കുന്ന കഥാപാത്രമാണത്രേ ജയറാമിന് ലഭിച്ചിരിക്കുന്നത്.
 
‘ഒരു സെക്കന്‍റ് ക്ലാസ് യാത്ര’യുടെ സംവിധായകരില്‍ ഒരാളായ ജെക്സണ്‍ ആന്‍റണിയാണ് ‘കാവല്‍ മാലാഖ’ സംവിധാനം ചെയ്യുന്നത്. ജയറാമിന്‍റെ കഴിഞ്ഞ ചിത്രം ‘ആടുപുലിയാട്ടം’ സൂപ്പര്‍ഹിറ്റായിരുന്നു.
Next Article