ജയറാം നായകന്‍, സലിംകുമാര്‍ സംവിധായകന്‍ - ഒരു ഗംഭീര സിനിമ വരുന്നു!

Webdunia
ശനി, 26 ഓഗസ്റ്റ് 2017 (17:48 IST)
മലയാള സിനിമയിലെ സകലകലാവല്ലഭനാണ് സലിംകുമാര്‍. നടനായി വിസ്മയം തീര്‍ത്ത സലിം‌കുമാര്‍ ഇപ്പോള്‍ സംവിധായകന്‍റെ റോളിലാണ് ഏറെ തിളങ്ങുന്നത്.
 
സലിംകുമാര്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തില്‍ ജയറാം നായകനാകും. ഒക്ടോബറില്‍ ചിത്രീകരണം ആരംഭിക്കുന്ന ചിത്രത്തിലെ മറ്റ് താരങ്ങളെയും സാങ്കേതിക വിദഗ്ധരെയും തീരുമാനിച്ചുവരുന്നതേയുള്ളൂ.
 
കൊമേഴ്സ്യല്‍ ചിത്രങ്ങളില്‍ നിന്നുമാറി നല്ല സിനിമകള്‍ക്ക് മാത്രം ഡേറ്റ് നല്‍കുന്ന ഒരു രീതിയാണ് ഇപ്പോള്‍ ജയറാം സ്വീകരിച്ചുവരുന്നത്. സമുദ്രക്കനിയുടെ ‘ആകാശമിഠായി’ ആണ് ജയറാമിന്‍റെ അടുത്ത റിലീസ്. അതിന് ശേഷം സലിംകുമാര്‍ ചിത്രം ആരംഭിക്കും.
 
കലാപരമായി മികച്ച നിലവാരം പുലര്‍ത്തിയ കമ്പാര്‍ട്ടുമെന്‍റ്, കറുത്ത ജൂതന്‍ എന്നീ സിനിമകള്‍ക്ക് ശേഷം സലിംകുമാര്‍ സംവിധാനം ചെയ്യുന്ന ചിത്രമാണിത്.
Next Article