ഓരോ പെൺകുഞ്ഞിനും അവരുടെ പിതാവ് ഹിറോ ആണ്. തങ്ങളുടെ സുരക്ഷ അവരുടെ കൈകളിലാണെന്ന് വിശ്വസിക്കുന്നവരാണ് പെൺകുട്ടികൾ. ബാലികമാരെ പിച്ചിച്ചീന്തുന്ന സമകാലിക കേരളത്തിൽ കുടുംബപ്രേക്ഷകർ തീർച്ചയായും കണ്ടിരിക്കേണ്ട പടമാണ് ഗ്രേറ്റ് ഫാദർ. ഇതുവരെയുള്ള സകല റെക്കോർഡും തകർത്തുകൊണ്ടാണ് ഡേവിഡ് നൈനാൻ മുന്നേറുന്നത്.
മമ്മൂക്ക ഫാന്‍സിനും മലയാള സിനിമക്കും സന്തോഷിക്കാന്‍ പുതിയ ഒരു വാര്‍ത്ത കൂടി വന്നിരിക്കുകയാണ്. ജി സി സി റിലീസ് ചെയ്ത മമ്മൂക്ക ചിത്രം റെക്കോര്‍ഡുകള്‍ ഭേതിച്ച് ഒന്നാം സ്ഥാനം ഉറപ്പിച്ചിരിക്കുകയാണ്. 456 ഷോ ഓപ്പണ്‍ ചെയ്ത് 5.2 കോടി രൂപയാണ് ആദ്യ ദിനം കളക്റ്റ് ചെയ്തത്. ഇത്രേം മികച്ച റെക്കോര്‍ഡ് മലയാളം സിനിമയില്‍ ഇതാദ്യമാണ്.
അതേസമയം, ഇക്കാര്യത്തിൽ ഔദ്യോഗികമായ വെളിപ്പെടുത്തലുകൾ ഒന്നും വന്നിട്ടില്ല. സിനിമ കേരളത്തിലെ റെക്കോര്‍ഡുകളും ഫസ്റ്റ് ഡേ റെക്കോര്‍ഡുകളും ആദ്യ 20,30 കോടി റെക്കോര്‍ഡുകളും തകര്‍ത്തിരുന്നു. ഇപ്പോൾ ഈ വിജയം ഇതാ ഗള്‍ഫിലും ആവര്‍ത്തിക്കുകയാണ് ദി ഗ്രേറ്റ് ഫാദര്‍.