കൊല്‍ക്കൊത്തയില്‍ തലയ്ക്കൊപ്പം വരുന്നത് നയന്‍താര?
വ്യാഴം, 5 മാര്‍ച്ച് 2015 (16:04 IST)
വിജയ് നായകനായ ‘കത്തി’യുടെ പ്രധാനലൊക്കേഷന്‍ കൊല്‍ക്കത്തയായിരുന്നു. ഇപ്പോഴിതാ അജിത്തും കൊല്‍ക്കത്തയ്ക്ക് വണ്ടികയറുകയാണ്. ശിവ സംവിധാനം ചെയ്യുന്ന പുതിയ സിനിമ പൂര്‍ണമായും ചിത്രീകരിക്കുന്നത് കൊല്‍ക്കത്തയിലാണ്.
‘അച്ചമില്ലൈ’ എന്നാണ് സിനിമയ്ക്ക് പേരിട്ടിരിക്കുന്നത്. ഏറ്റവും പുതിയ റിപ്പോര്‍ട്ട് അനുസരിച്ച് നയന്‍താര ഈ സിനിമയില്‍ നായികയാകും. മുമ്പ് ശ്രുതി ഹാസനെയായിരുന്നു ഈ പ്രൊജക്ടിലേക്കായി പരിഗണിച്ചിരുന്നത്.
ബില്ല, ആരംഭം തുടങ്ങിയ സിനിമകളില്‍ അജിത്തിന്റെ നായികയായിരുന്നു നയന്‍സ്. എ എം രത്നമാണ് അച്ചമില്ലൈ നിര്‍മ്മിക്കുന്നത്. സന്താനം അജിത്തിന്റെ കൂട്ടുകാരനായി അഭിനയിക്കുന്നുണ്ട്.
അജിത് നായകനായ വീരം എന്ന മെഗാഹിറ്റ് ചിത്രം ശിവ സംവിധാനം ചെയ്തതാണ്. അത് ഗ്രാമീണ പശ്ചാത്തലത്തിലായിരുന്നു എങ്കില്‍ ‘അച്ചമില്ലൈ’ പൂര്‍ണമായും നഗരപശ്ചാത്തലത്തിലുള്ള ആക്ഷന്‍ ത്രില്ലറാണ്.