കാണൂ... യഥാര്‍ത്ഥ വീരപ്പന്‍ തോറ്റുപോകും... !

Webdunia
വ്യാഴം, 25 ജൂണ്‍ 2015 (15:44 IST)
രാം ഗോപാല്‍ വര്‍മ സംവിധാനം ചെയ്യുന്ന ‘കില്ലിംഗ് വീരപ്പന്‍’ എന്ന ആക്ഷന്‍ ത്രില്ലറില്‍ സന്ദീപ് ഭരദ്വാജാണ് വീരപ്പനായി അഭിനയിക്കുന്നത്. കൊടിയ ക്രൂരതകള്‍ കാണിക്കുന്ന വീരപ്പനെയാണ് ഈ ചിത്രത്തില്‍ കാണാനാവുക. ശിവരാജ്കുമാര്‍ ആണ് ചിത്രത്തിലെ നായകന്‍.
 
ചിത്രത്തിന് കടപ്പാട്‌: രാം ഗോപാല്‍ വര്‍മയുടെ ട്വിറ്റര്‍ അക്കൌണ്ട്
 
അടുത്ത പേജില്‍ - വീരപ്പന്‍റെ കൂടുതല്‍ ചിത്രങ്ങള്‍

യഥാര്‍ത്ഥ വീരപ്പനോട് അസാധാരണമായ രൂപ സാദൃശ്യമുള്ള വീരപ്പനെയാണ് സന്ദീപ് ഭരദ്വാജിലൂടെ രാമു പ്രേക്ഷകര്‍ക്ക് സമ്മാനിക്കുന്നത്. 
 
ചിത്രത്തിന് കടപ്പാട്‌: രാം ഗോപാല്‍ വര്‍മയുടെ ട്വിറ്റര്‍ അക്കൌണ്ട്
 
അടുത്ത പേജില്‍ - വീരപ്പന്‍റെ കൂടുതല്‍ ചിത്രങ്ങള്‍

മുമ്പ് ‘വനയുദ്ധം’ എന്ന തമിഴ് ചിത്രത്തില്‍ വീരപ്പനായി നടന്‍ കിഷോര്‍ വേഷമിട്ടിരുന്നു. എന്നാല്‍ കിഷോറിന്‍റെ വീരപ്പനെ ഏറെ പിന്നിലാക്കുന്ന രൂപഭാവങ്ങളാണ് സന്ദീപ് കില്ലിംഗ് വീരപ്പനില്‍ കാഴ്ചവയ്ക്കുന്നത്.
 
ചിത്രത്തിന് കടപ്പാട്‌: രാം ഗോപാല്‍ വര്‍മയുടെ ട്വിറ്റര്‍ അക്കൌണ്ട്
 
അടുത്ത പേജില്‍ - വീരപ്പന്‍റെ കൂടുതല്‍ ചിത്രങ്ങള്‍

തെലുങ്ക്, ഹിന്ദി, കന്നഡ, തമിഴ് ഭാഷകളില്‍ കില്ലിംഗ് വീരപ്പന്‍ റിലീസാകും. ദൌത്യസംഘത്തിന്‍റെ വീരപ്പന്‍ വേട്ട തന്നെയാണ് ചിത്രത്തിന്‍റെ ഹൈലൈറ്റ്. ദൌത്യസംഘം തലവനായാണ് ശിവരാജ് കുമാര്‍ അഭിനയിക്കുന്നത്. വീരപ്പന്‍ തട്ടിക്കൊണ്ടുപോയ കന്നഡ മെഗാസ്റ്റാര്‍ രാജ്കുമാറിന്‍റെ പുത്രനാണ് ശിവരാജ്കുമാര്‍.
 
ചിത്രത്തിന് കടപ്പാട്‌: രാം ഗോപാല്‍ വര്‍മയുടെ ട്വിറ്റര്‍ അക്കൌണ്ട്
 
അടുത്ത പേജില്‍ - വീരപ്പന്‍റെ കൂടുതല്‍ ചിത്രങ്ങള്‍

ഡല്‍ഹിയിലെ തിയേറ്റര്‍ ആര്‍ട്ടിസ്റ്റാണ് സന്ദീപ് ഭരദ്വാജ്. അവിചാരിതമായാണ് സന്ദീപില്‍ തന്‍റെ വീരപ്പനുണ്ടെന്ന് രാം ഗോപാല്‍ വര്‍മ കണ്ടെത്തുന്നത്. വീരപ്പന്‍റെ രൂപ ഭാവങ്ങള്‍ വിശദമായി വിശകലനം ചെയ്താണ് സന്ദീപ് കഥാപാത്രമായി മാറുന്നത്.
 
ചിത്രത്തിന് കടപ്പാട്‌: രാം ഗോപാല്‍ വര്‍മയുടെ ട്വിറ്റര്‍ അക്കൌണ്ട്
 
അടുത്ത പേജില്‍ - വീരപ്പന്‍റെ കൂടുതല്‍ ചിത്രങ്ങള്‍

വീരപ്പന്‍ വിഹരിച്ച കര്‍ണാടക വനപ്രദേശത്തും ഗ്രാമങ്ങളിലും അബദ്ധവശാല്‍ പോലും പോകരുതെന്ന് സന്ദീപ് ഭരദ്വാജിന് സിനിമയുടെ അണിയറപ്രവര്‍ത്തകരും സുഹൃത്തുക്കളും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടത്രേ. യഥാര്‍ത്ഥ വീരപ്പനാണെന്ന് തെറ്റിദ്ധരിച്ച് ജനങ്ങള്‍ അക്രമാസക്തരാകാന്‍ സാധ്യതയുണ്ടെന്ന് ഏവരും കരുതുന്നു. അത്രവലിയ രൂപ സാദൃശ്യമാണ് വീരപ്പനും സന്ദീപും തമ്മില്‍.
 
ചിത്രത്തിന് കടപ്പാട്‌: രാം ഗോപാല്‍ വര്‍മയുടെ ട്വിറ്റര്‍ അക്കൌണ്ട്
 
അടുത്ത പേജില്‍ - വീരപ്പന്‍റെ കൂടുതല്‍ ചിത്രങ്ങള്‍

യാഗ്‌നാ ഷെട്ടിയാണ് വീരപ്പന്‍റെ ഭാര്യയായ മുത്തുലക്‍ഷ്മിയെ അവതരിപ്പിക്കുന്നത്. സഞ്ചാരി വിജയ്, പരുള്‍ യാദവ് തുടങ്ങിയവരും കില്ലിംഗ് വീരപ്പനില്‍ വേഷമിടുന്നു. ‘നാനു അവനല്ല അവളു’ എന്ന ചിത്രത്തിലൂടെ മികച്ച നടനുള്ള ദേശീയ പുരസ്കാരം നേടിയ നടനാണ് സഞ്ചാരി വിജയ്.
 
ചിത്രത്തിന് കടപ്പാട്‌: രാം ഗോപാല്‍ വര്‍മയുടെ ട്വിറ്റര്‍ അക്കൌണ്ട്
 
അടുത്ത പേജില്‍ - വീരപ്പന്‍റെ കൂടുതല്‍ ചിത്രങ്ങള്‍

ജി ആര്‍ പിക്ചേഴ്സും സെഡ് 3യും ചേര്‍ന്നാണ് കില്ലിംഗ് വീരപ്പന്‍ നിര്‍മ്മിക്കുന്നത്. വീരപ്പനെ വധിച്ച തമിഴ്നാട് ദൌത്യസേനാ തലവന്‍ കെ വിജയകുമാറിനെയാണ് ശിവരാജ്കുമാര്‍ അവതരിപ്പിക്കുന്നത്.
 
ചിത്രത്തിന് കടപ്പാട്‌: രാം ഗോപാല്‍ വര്‍മയുടെ ട്വിറ്റര്‍ അക്കൌണ്ട്
 
അടുത്ത പേജില്‍ - വീരപ്പന്‍റെ കൂടുതല്‍ ചിത്രങ്ങള്‍

രാം ഗോപാല്‍ വര്‍മ തന്നെയാണ് കില്ലിംഗ് വീരപ്പന് തിരക്കഥ രചിച്ചിരിക്കുന്നത്. 108 ദിവസമാണ് സൂപ്പര്‍സ്റ്റാര്‍ രാജ്കുമാറിനെ വീരപ്പന്‍ തടങ്കലില്‍ പാര്‍പ്പിച്ചത്. രാജ്കുമാറിന്‍റെ ജന്‍‌മദിനത്തിലാണ് കില്ലിംഗ് വീരപ്പന്‍റെ ചിത്രീകരണം ആരംഭിച്ചത് എന്നതാണ് പ്രത്യേകത.
 
ചിത്രത്തിന് കടപ്പാട്‌: രാം ഗോപാല്‍ വര്‍മയുടെ ട്വിറ്റര്‍ അക്കൌണ്ട്
 
അടുത്ത പേജില്‍ - വീരപ്പന്‍റെ കൂടുതല്‍ ചിത്രങ്ങള്‍

2013ല്‍ ‘സത്യ 2’ എന്ന സിനിമ കൂടി തകര്‍ന്നതോടെ ബോളിവുഡില്‍ നിന്ന് മടങ്ങുകയും തെലുങ്ക് സിനിമയില്‍ സജീവമാകുകയും ചെയ്തിരിക്കുകയാണ് രാം ഗോപാല്‍ വര്‍മ. എന്നാല്‍ തെലുങ്കിലും ഹിറ്റുകള്‍ സൃഷ്ടിക്കാന്‍ രാമുവിന് കഴിയുന്നില്ല.
 
ചിത്രത്തിന് കടപ്പാട്‌: രാം ഗോപാല്‍ വര്‍മയുടെ ട്വിറ്റര്‍ അക്കൌണ്ട്
 
അടുത്ത പേജില്‍ - വീരപ്പന്‍റെ കൂടുതല്‍ ചിത്രങ്ങള്‍

റൌഡി, ഐസ് ക്രീം, അനുക്ഷണം, പട്ടാപഗലു, മൊഗളിപുവ്വു, അറ്റാക്ക്, ക്സെസ്, 365 ഡെയ്സ് എന്നീ തെലുങ്ക് ചിത്രങ്ങളാണ് സമീപകാലത്ത് രാം ഗോപാല്‍ വര്‍മ സംവിധാനം ചെയ്തത്.