കബാലി പനിയിൽ ജയറാമും കാളിദാസനും - വീഡിയോ കാണൂ

വെള്ളി, 22 ജൂലൈ 2016 (12:13 IST)
ആരാധകർ ഒന്നടങ്കം കാത്തിരുന്ന കബാലിയുടെ വരവോടെ തമിഴകം ഉത്സവ ലഹരിയിലാണ്. പടക്കം പൊട്ടിച്ചും നൃത്തം ചെയ്തും പാലഭിഷേകം നടത്തിയും പുലര്‍ച്ചെയുള്ള ആദ്യ ഷോ തന്നെ തമിഴ് മക്കള്‍ ആഘോഷമാക്കി. നാലു മണിക്കായിരുന്നു ചെന്നൈയിലെ തിയറ്ററുകളില്‍ ആദ്യ ഷോ. സാധാരണ ഓഡിയൻസിനെപ്പോലെ തന്നെ സിനിമ കാണാൻ ആഗ്രഹിക്കുന്ന ആളാണ് താനെന്നും ജയറാം വ്യക്തമാക്കി.
 
ചലച്ചിത്ര താരങ്ങളായ ജയറാമും കാളിദാസുമടക്കമുള്ളവര്‍ ആദ്യഷോയ്‌ക്കെത്തിയിരുന്നു. താനും കാളിദാസനും ചെന്നൈയിലെ കാശി തീയേറ്ററിൽ കബാലിയുടെ ആദ്യ ഷോയ്ക്ക് തന്നെ പോവുകയാണെന്ന് നേരത്തേ താരം ഫേസ് ബുക്കിൽ കുറിച്ചിരുന്നു. തീയേറ്ററിലെ ആരവങ്ങൾ അടങ്ങിയ ഒരു വീഡിയോയും ജയറാം പോസ്റ്റ് ചെയ്തിട്ടുണ്ട്.

വെബ്ദുനിയ വായിക്കുക