2010ല്‍ പുറത്തിറങ്ങിയ തമിഴ് സയന്‍സ് ഫിക്ഷന്‍ ത്രില്ലര്‍ എന്തിരന് രണ്ടാം ഭാഗം വരുന്നു. ഷങ്കര്‍ സംവിധാനം ചെയ്യുന്ന 'എന്തിരന് 2'ല്‍ പക്ഷേ രജനീകാന്തല്ല നായകന്. സാക്ഷാല്‍ ആമിര്‍ഖാനാണ് എന്തിരന് 2ല്‍ ഹീറോ.
അടുത്തിടെ എന്തിരന് രണ്ടാം ഭാഗത്തിനായി ഷങ്കര്‍ എഴുതിയ തിരക്കഥ ആമിര്ഖാന് വായിച്ചു. തനിക്ക് ഈ ചിത്രത്തില്‍ നായകനാകണമെന്നും പ്രൊജക്ടുമായി മുമ്പോട്ടുപോകാനും ആമിര്‍ അറിയിച്ചതായാണ് അറിയുന്നത്. ഷങ്കര്‍ ആമിറിന്റെ ഇമേജിനനുസരിച്ച് തിരക്കഥയില്‍ ചില മാറ്റങ്ങള്‍ വരുത്തിക്കൊണ്ടിരിക്കുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍.
'ഐ'യുടെ പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികള്‍ ഏതാണ്ട് തീരാറായി വരികയാണ്. ജനുവരിയില്‍ ചിത്രം പ്രദര്‍ശനത്തിനെത്തിക്കാനാണ് നീക്കം നടക്കുന്നത്. അതിന് ശേഷം അധികം വൈകാതെ തന്നെ എന്തിരന് 2 ആരംഭിക്കാനാണ് ഷങ്കര്‍ ആലോചിക്കുന്നത്.
തമിഴ് സിനിമാചരിത്രത്തിലെ ഏറ്റവും വലിയ സിനിമകളിലൊന്നായിരുന്നു എന്തിരന്. ആ സിനിമയ്ക്ക് ഹോളിവുഡില്‍ പോലും ആരാധകരുണ്ടായി. ഒന്നാം ഭാഗത്തേക്കാള്‍ പതിന്മടങ്ങ് ഗംഭീരമായി രണ്ടാം ഭാഗമെടുക്കാനാണ് ഷങ്കര്‍ - ആമിര്ഖാന് ടീം ഒന്നിക്കുന്നത്.