ഇത്തവണത്തെ ക്രിസ്മസിന് സല്‍മാന്‍ ഖാന്റെ ‘ഗൈര്‍ സിന്താ ഹേ’ എന്ന സിനിമ റിലീസിനെത്തുകയാണ്. ദീപാവലി പ്രമാണിച്ച് ആരാധകര്‍ക്ക് സര്‍പ്രൈസായി സിനിമയിലെ ഫസ്റ്റ് പോസ്റ്റര്‍ ഇന്നലെ പുറത്ത് വിട്ടിരുന്നു. അവധി ദിനങ്ങള്‍ ലക്ഷ്യമാക്കിയാണ് പല സിനിമകളും റിലീസിനെത്തുന്നത്.
മെഷിന്‍ തോക്കുമായി മാസ് ലുക്കില്‍ നില്‍ക്കുന്ന സല്‍മാന്റ ചിത്രമാണ് പോസ്റ്ററില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. മുറിവേറ്റ കടുവയെ പോലെ മറ്റൊന്നിനും വേട്ടയാടാന്‍ കഴിയില്ലെന്ന ക്യാപ്ഷനോടെ വൈറലായ പോസ്റ്റര്‍ ട്വിറ്ററിലൂടെയാണ് പുറത്തിറങ്ങിയത്. സല്‍മാന്‍ ഖാനും കത്രീന കൈഫും ഒന്നിച്ചഭിനയിക്കുന്ന സിനിമയാണ് ഗൈര്‍ സിന്താ ഹേ.