തകര്‍പ്പന്‍ നൃത്തച്ചുവടുകളുമായി വീണ്ടും രാം ചരണ്‍, സല്‍മാന്‍ ഖാനും വെങ്കിടേഷും ഒപ്പം കൂടി, വീഡിയോ

കെ ആര്‍ അനൂപ്

ചൊവ്വ, 4 ഏപ്രില്‍ 2023 (15:07 IST)
സല്‍മാന്‍ ഖാന്‍, വെങ്കിടേഷ് എന്നിവര്‍ പ്രധാന വേഷങ്ങളില്‍ എത്തുന്ന പുതിയ ചിത്രമാണ് 'കിസി കാ ഭായി കിസി കി ജാന്‍'.ഫര്‍ഹാദ് സംജി സംവിധാനം ചെയ്യുന്ന സിനിമയിലെ പുതിയ ഗാനമാണ് ശ്രദ്ധ നേടുന്നത്.
 
'യെന്റമ്മ.'എന്ന് തുടങ്ങുന്ന ഗാനത്തിന് പായല്‍ ദേവാണ് സംഗീതം ഒരുക്കിയിരിക്കുന്നത്.സബ്ബിര്‍ അഹമ്മദിന്റേതാണ് രചന. വിശാല്‍ ദദ്ലാനി, പായല്‍ ദേവ് എന്നിവര്‍ ചേര്‍ന്നാണ് ആലാപനം.
 
പൂര്‍ണ്ണമായും നൃത്തത്തിന് പ്രാധാന്യം നല്‍കി കൊണ്ടാണ് ഗാനരംഗം ഒരുക്കിയിരിക്കുന്നത്. അവസാന ഭാഗത്തില്‍ രാംചരണും പ്രത്യക്ഷപ്പെടുന്നു.പൂജ ഹെഗ്ഡെ ആണ് നായിക.
 
ആക്ഷന്‍ ത്രില്ലര്‍ ഏപ്രില്‍ 21ന് പ്രദര്‍ശനത്തിന് എത്തും.സല്‍മാന്‍ ഖാന്‍ ഫിലിംസാണ് ചിത്രം നിര്‍മ്മിക്കുന്നത്.
 
 
 
 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍