കാതിന് കുളിര്‍മയേകി 'ദി പ്രീസ്റ്റ്' ലെ രണ്ടാമത്തെ ഗാനമെത്തി,'നീലാമ്പലേ നീ വന്നിതാ' യൂട്യൂബില്‍ ശ്രദ്ധ നേടുന്നു !

കെ ആര്‍ അനൂപ്

വ്യാഴം, 25 ഫെബ്രുവരി 2021 (12:45 IST)
ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന മമ്മൂട്ടി- മഞ്ജു വാര്യര്‍ ചിത്രം 'ദി പ്രീസ്റ്റ്' മാര്‍ച്ച് 4 ന് തിയേറ്ററുകളിലെത്തും.ചിത്രത്തില്‍ നിന്നൊരു ഗാനം പുറത്തിറക്കിയിരിക്കുകയാണ് നിര്‍മ്മാതാക്കള്‍. 'നീലാമ്പലേ നീ വന്നിതാ' എന്ന് തുടങ്ങുന്ന ഗാനം യൂട്യൂബില്‍ ശ്രദ്ധ നേടുന്നു. ബി കെ ഹരിനാരായണന്റെ വരികള്‍ക്ക് സംഗീതമൊരുക്കിയിരിക്കുന്നത് രാഹുല്‍ രാജാണ്.സുജാതയുടെ മനോഹരമായ ശബ്ദം കാതിന് കുളിര്‍മയേകുന്നു.
 
നവാഗതനായ ജോഫിന്‍ ടി ചാക്കോയാണ് ദി പ്രീസ്റ്റ് 'സംവിധാനം ചെയ്യുന്നത്. ദീപു പ്രദീപ്, ശ്യാം മേനോന്‍ എന്നിവരുടേതാണ് തിരക്കഥ.ചിത്രം ഒരു മിസ്റ്ററി ത്രില്ലറാണെന്ന് പറയപ്പെടുന്നു. ഫെബ്രുവരി ആദ്യ വാരത്തില്‍ സിനിമ പ്രദര്‍ശനത്തിനെത്തുമെന്ന് പറഞ്ഞിരുന്നുവെങ്കിലും പിന്നീട് റിലീസ് മാറ്റിവയ്ക്കുകയായിരുന്നു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍