ആരാധകരില്‍ ആവേശം നിറച്ച് കല്‍ക്കിയിലെ പുതിയ ഗാനം പുറത്ത്, യൂട്യൂബില്‍ തരംഗമായി 'ഭൈരവ'സോങ്

കെ ആര്‍ അനൂപ്
തിങ്കള്‍, 17 ജൂണ്‍ 2024 (15:35 IST)
കല്‍കി 2898 എഡി റിലീസിന് ഒരുങ്ങുകയാണ്. പ്രഭാസ് നായകനായ എത്തുന്ന സിനിമയുടെ എല്ലാ അപ്‌ഡേറ്റുകള്‍ക്കും വലിയ സ്വീകാര്യത ലഭിക്കാറുണ്ട്. ആരാധകരില്‍ ആവേശം നിറച്ച് പുതിയ പാട്ടുകൂടി പുറത്തിറങ്ങിയിരിക്കുകയാണ്. 
പ്രഭാസിന്റെ 'ഭൈരവ' എന്ന കഥാപാത്രത്തെ കൂടുതല്‍ മനസ്സിലാകുന്നത് ആകും ഈ ഗാനരംഗം.സന്തോഷ് നാരായണന്‍ സംഗീതം ഒരുക്കിയ പാട്ട് മലയാളം, ഹിന്ദി, തമിഴ്, കന്നഡ എന്നീ ഭാഷകളിലും റിലീസ് ചെയ്യും.
നടനും ഗായകനുമായ ദില്‍ജിത്ത് ദോസാന്‍ഝ് ആദ്യമായി ഒരു തെലുങ്ക് സിനിമയ്ക്ക് ആലപിച്ച ഗാനം കൂടിയാണിത്.
വൈജയന്തി മൂവീസിന്റെ ബാനറില്‍ പ്രഭാസ് - നാഗ് അശ്വിന്‍ കൂട്ടുകെട്ടില്‍ ഒരുങ്ങുന്ന 'കല്‍ക്കി 2898 എ.ഡി ജൂണ്‍ 27-നാണ് റിലീസ് ചെയ്യുന്നത്.
 
 
 
 
 

അനുബന്ധ വാര്‍ത്തകള്‍

Next Article