ശ്രുതി ഹാസനെ പ്രണയിക്കുന്ന ചിരഞ്ജീവി !'വാള്‍ട്ടര്‍ വീരയ്യ'ലെ രണ്ടാമത്തെ ഗാനം

കെ ആര്‍ അനൂപ്

ചൊവ്വ, 20 ഡിസം‌ബര്‍ 2022 (10:02 IST)
ചിരഞ്ജീവി ആരാധകര്‍ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് വാള്‍ട്ടര്‍ വീരയ്യ. ഒടുവില്‍ പുറത്തിറങ്ങിയ ഗോഡ്ഫാദറില്‍ നിന്ന് വ്യത്യസ്തമായ കഥാപാത്രത്തെയാണ് അദ്ദേഹം അവതരിപ്പിക്കുന്നത്. ബോബി കൊല്ലി(കെ എസ് രവീന്ദ്ര) സംവിധാനം ചെയ്യുന്ന സിനിമയിലെ പ്രണയഗാനം പുറത്തിറങ്ങി.
 
 'നുവ്വു സീത വയ്ത്തേ' എന്ന് തുടങ്ങുന്ന ഗാനരംഗത്ത് ശ്രുതി ഹാസനെ പ്രണയിക്കുന്ന ചിരഞ്ജീവിയെയാണ് കാണാനായത്.
ദേവി ശ്രീ പ്രസാദ് വരികള്‍ എഴുതി സംഗീതം നല്‍കിയ ഗാനം ജസ്പ്രീത് ജാസും സമീര ഭരദ്വാജും ചേര്‍ന്നാണ് ആലപിച്ചിരിക്കുന്നത്. സിനിമയിലെ രണ്ടാമത്തെ ഗാനമാണ് ഇപ്പോള്‍ പുറത്തുവന്നത്.'ബോസ് പാര്‍ട്ടി' തുടങ്ങുന്ന ആദ്യത്തെ പാട്ടും ശ്രദ്ധ നേടിയിരുന്നു.
 
 
 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍