കോളിഫ്ളവര്‍ -1 സവാള -1 വെളുത്തുള്ളി - 4/5 അല്ലി ഇഞ്ചി - ഒരു ചെറിയ കഷണം കുരുമുളകുപൊടി - ഏകദേശം ഒരു ടീസ്പൂണ്‍ സ്പ്രിംഗ് ഒണിയന്‍ - ഒരു തണ്ട് സെലറി - ഒരു തണ്ട് കോണ്‍ഫ്ളവര്‍ - ഒരു ടേബിള്‍ സ്പൂണ്‍ സോയാസോസ് - രണ്ട് ടേബിള്‍ സ്പൂണ്‍ അജ-ിനോമോട്ടോ - അര ടീസ്പൂണ്‍(വേണമെങ്കില്‍ ഇത് ഒഴിവാക്കാം ) വിനിഗര്‍ - ഒരു ടേബിള്‍ സ്പൂണ്‍ പഞ്ചസാര - ഒരു ടേബിള്‍ സ്പൂണ്‍ മൈദ - 4-5 ടേബിള്‍ സ്പൂണ്‍ ബേക്കിംഗ് പൗഡര്‍ - ഒരു നുള്ള് എണ്ണ - ആവശ്യത്തിന് ഉപ്പ് - ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം :
ആദ്യം കോളിഫ്ളവര്‍ ചെറുതായി മുറിക്കുക. 4-5 ടേബിള്‍ സ്പൂണ്‍ മൈദ, ഒരു നുള്ള് ബേക്കിംഗ് പൗഡര്‍, ഒരു നുള്ള് ഉപ്പ്, അര ടേബിള്‍ സ്പൂണ്‍ സോയാസോസ്, കുറച്ചു വെള്ളം എന്നിവ ചേര്‍ത്ത് കോളിഫ്ളവര്‍ കുഴയ്ക്കുക.
ഒരു പാത്രത്തില്‍ എണ്ണയൊഴിച്ച് ചൂടാക്കുക. തീ ചെറുതാക്കി അഡ്ജ-സ്റ്റ് ചെയ്തു വയ്ക്കുക. നല്ല ചൂടായ എണ്ണയില്‍ കുഴച്ചുവച്ചിരിക്കുന്ന കോളിഫ്ളവര്‍ വറുത്ത് കോരുക.
ഒരു കപ്പ് വെള്ളത്തില്‍ സോയാസോസ്, വിനിഗര്‍, അജ-ിനോമോട്ടോ, കുരുമുളകുപൊടി, കോണ്‍ഫ്ളവര്‍, പഞ്ചസാര എന്നിവ ആവശ്യത്തിന് ഉപ്പും ചേര്‍ത്ത് വയ്ക്കുക. സവാള, ഇഞ്ചി, വെളുത്തുള്ളി, സെലറി, സ്പ്രിംഗ് ഒണിയന്‍ എന്നിവയും ചെറുതായി അരിഞ്ഞ്, മറ്റൊരു പാത്രത്തില്‍ 2 ടേബിള്‍ സ്പൂണ്‍ എണ്ണ ചൂടാക്കിയതില്‍ വഴറ്റുക.
സോയാസോസും വിനിഗറും ചേര്‍ത്ത് തയ്യാറാക്കിയ മിശ്രിതവും, വറുത്തുകോരിയ കോളിഫ്ളവറും സ്പ്രിംഗ് ഒണിയന്‍, സെലറി എന്നിവ ചേര്‍ത്ത് തിളപ്പിക്കുക. മിശ്രിതം കുറുകുമ്പോള്‍ ചെറുചൂടോടുകൂടി ഉപയോഗിക്കാം