ഇന്ത്യ ഒന്നാമതെത്തും: സച്ചിന്‍

തിങ്കള്‍, 21 സെപ്‌റ്റംബര്‍ 2009 (17:19 IST)
PRO
ലോക റാങ്കിംഗില്‍ ഇന്ത്യ ഒന്നാ‍മതെത്തുമെന്ന് സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍. കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ ഒരു ഏകദിന പരമ്പരയില്‍ പോലും തോല്‍ക്കാതെയാണ് ചാമ്പ്യന്‍സ് ട്രോഫി ടൂര്‍ണമെന്‍റില്‍ ഇന്ത്യ പങ്കെടുക്കുന്നത്. റാങ്കിംഗില്‍ രണ്ടാം സ്ഥാനത്താണ് ഇപ്പോള്‍ ഇന്ത്യന്‍ ടീം.

ലോക ഒന്നാം നമ്പര്‍ ടീം ആകുന്നതിനുള്ള ശേഷി ഇപ്പോള്‍ ടീമിനുണ്ടെന്ന് സച്ചിന്‍ പറഞ്ഞു. ഇന്ത്യയ്ക്ക് വേണ്ടി കളിക്കുകയെന്നത് അഭിമാനമാണ്. അതിനുവേണ്ടിയാന് താന്‍ ജീവിക്കുന്നതെന്ന് അദ്ദേഹം വെളിപ്പെടുത്തി.

2002ല്‍ ശ്രീലങ്കയ്ക്കൊപ്പം കപ്പ് പങ്കിട്ടതാണ് ചാമ്പ്യന്‍സ് ട്രോഫിയില്‍ ഇന്ത്യയുടെ മികച്ച പ്രകടനം. മികച്ച ടീമാകുന്നതിനുള്ള ശ്രമമാണ് ടൂര്‍ണമെന്‍റില്‍ നടത്തുക. കഴിഞ്ഞ രണ്ട് വര്‍ഷത്തെ ഇന്ത്യയുടെ പ്രകടനം മികച്ചതാണെന്നും ഇന്ത്യയ്ക്ക് അത് നേടാന്‍ കഴിയുമെന്നും അദ്ദേഹം പറഞ്ഞു.

വെബ്ദുനിയ വായിക്കുക