സോണിയാ ഗാന്ധിക്ക് മികച്ച സമയം

Webdunia
ചൊവ്വ, 27 ഒക്‌ടോബര്‍ 2009 (20:25 IST)
PRO
കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിക്ക് ഏറ്റവും അനുകൂലമായ സമയമാണ് ഇപ്പോള്‍. മനസിന് സന്തോഷമുണ്ടാകുന്ന കാര്യങ്ങള്‍ കേള്‍ക്കാനും അനുഭവിക്കാനും യോഗമുണ്ടാകും. അബദ്ധമാകുമെന്ന് പലരും ചൂണ്ടിക്കാണിച്ച കാര്യങ്ങളെല്ലാം താന്‍ വിചാരിച്ച പോലെ വരും.

വിമര്‍ശകര്‍ സ്വയം ശക്തി ക്ഷയിച്ച് ഇല്ലാതാകുന്ന കാഴ്ചയാണ് കാണാന്‍ കഴിയുക. തകര്‍ക്കാന്‍ പലരും ശ്രമിക്കുമെങ്കിലും അതിലൊന്നും പതറുന്ന സ്വഭാവമല്ല. അനുഭവങ്ങളില്‍ നിന്ന് ആര്‍ജ്ജിച്ചെടുത്ത കരുത്ത് നല്ലവണ്ണം പ്രയോഗിക്കാനാകും. ദൈവ പ്രീതി നന്നായുണ്ട്.

അപ്രതീക്ഷിതമായി പലയിടങ്ങളില്‍ നിന്നും സഹായഹസ്തങ്ങള്‍ ലഭിക്കുന്നത് ആശ്വാസമാകും. ചെറിയ ചില തിരിച്ചടികള്‍ ഉണ്ടാകുമെങ്കിലും ഭാവിയില്‍ അവയെല്ലാം തന്നെ ഗുണമായി മാറാനുള്ള സാധ്യത കാണുന്നുണ്ട്. കൂടുതല്‍ ഉത്തരവാദിത്തങ്ങള്‍ ഏറ്റെടുക്കുന്നതില്‍ നിന്ന് മാറി നില്‍ക്കുന്നതാണ് നല്ലത്. ആരോഗ്യപരമായ വളരെ നല്ല കാര്യമാണ്. മക്കളുടെ ജീവിത രീതി ഏറെ സന്തോഷം പകരും. ആരോഗ്യപരമായി വളരെ നല്ലകാലമാണ്.

എങ്കിലും ചില കുപ്രചാരണങ്ങള്‍ കേള്‍ക്കാനും ആരോപണ വിധേയയാകാനും സാധ്യതയുണ്ട്. എന്നാല്‍ ഇതിലൊന്നും കഴമ്പില്ലാത്തതിനാല്‍ ഇതില്‍ നിന്നെല്ലാം അനായാസം പുറത്തുവരാനും സോണിയക്കാവും. അനാവശ്യ വാഗ്വാദങ്ങളില്‍ ഏര്‍പ്പെടാതിരിക്കുന്നത്‌ ഉത്തമം.