കോടിയേരിക്ക് കഷ്ടകാലം

Webdunia
ചൊവ്വ, 27 ഒക്‌ടോബര്‍ 2009 (20:22 IST)
PRO
ആഭ്യന്തര മന്ത്രി കോടിയേരി ബാലകൃഷ്ണനെ സംബന്ധിച്ചിടത്തോളം ഇത് കഷ്ടകാലമാണ്. ഭരണ രംഗത്തും രാഷ്ട്രീയ രംഗത്തും ശത്രുക്കള്‍ തക്കം പാര്‍ത്തിരിക്കുകയാണ്. കാര്യങ്ങള്‍ സൂക്ഷിച്ച് കൈകാര്യം ചെയ്തില്ലെങ്കില്‍ ദുഃഖിക്കേണ്ടി വരും. നാളിതുവരെ തല പൊക്കാതിരുന്ന ശത്രുക്കള്‍ പോലും എതിരെ വരും.

സൌഹൃദങ്ങള്‍ പോലും തെറ്റായി വ്യാഖ്യാനിക്കപ്പെടാനിടയാകും. എല്ലാ ഭാഗങ്ങളില്‍ നിന്നും ഒരുപോലെ വിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങേണ്ടി വരുമെങ്കിലും തന്ത്രപരമായ നിലപാടുകളിലൂടെ ഇവ അതിജീവിക്കും. വാക്കുകളില്‍ മിതത്വം പാലിച്ചില്ലെങ്കില്‍ അത് കനത്ത തിരിച്ചടിക്ക് കാരണമായേക്കും.

അനുകൂലിച്ചവരൊക്കെ എതിരായി വരാം. അതിന്‍റെ ഫലമായി സ്ഥാനചലനത്തിന് സാധ്യതയുണ്ട്. പക്ഷേ, സ്ഥാനം സംരക്ഷിക്കാന്‍ ഏറെ തന്ത്രങ്ങള്‍ പയറ്റും. ഒപ്പമുള്ളവരെ വിശ്വസിക്കുന്നത് രാഷ്‌ട്രീയപരമായും വ്യക്തിപരമായും ദോഷം ചെയ്യും.

കര്‍മ രംഗത്തെ പ്രവര്‍ത്തനങ്ങള്‍ മൂലം കുടുംബാംഗങ്ങളും അപഖ്യാതിക്ക് വിധേയരാകും. എന്നാല്‍, പ്രതിസന്ധികളില്‍ തളരാതെ നിലനില്‍ക്കാനുള്ള കരുത്ത് പലപ്പോഴും സഹായകരമാകും. സഹായിക്കുന്നവര്‍ തന്നെ അവസരം കിട്ടിയാല്‍ ആക്രമിക്കാനുള്ള സാധ്യതയും തള്ളിക്കളയാനാകില്ല.