ജയരാജിന് ഇതൊരു പുതിയ കാര്യമല്ല. ദേശീയതലത്തിലും അന്തര്‍ദ്ദേശീയ തലത്തിലും പുരസ്കാരങ്ങള്‍ വാരിക്കൂട്ടിയ സംവിധായകനാണ് അദ്ദേഹം. എങ്കിലും ഒരിക്കല്‍ കൂടി രാജ്യത്തെ മികച്ച സംവിധായകനായി ജയരാജ് ആദരിക്കപ്പെട്ടിരിക്കുന്നു. ‘ഭയാനകം’ എന്ന പുതിയ സിനിമയാണ് മികച്ച സംവിധായകനും മികച്ച അവലംബിത തിരക്കഥയ്ക്കുമുള്ള ദേശീയ അവാര്‍ഡുകള്‍ ജയരാജിന് നേടിക്കൊടുത്തത്.
രണ്ടാം ലോകമഹായുദ്ധകാലത്ത് കുട്ടനാട്ടില്‍ ജീവിച്ചിരുന്ന ഒരു പോസ്റ്റുമാന്‍റെ ചിന്തകളില്‍ കൂടിയാണ് ഭയാനകത്തിന്‍റെ കഥ വികസിക്കുന്നത്. ഒന്നാം ലോകമഹായുദ്ധത്തില്‍ പങ്കെടുത്ത പട്ടാളക്കാരനായിരുന്നു ഈ പോസ്റ്റുമാന്‍. യുദ്ധത്തിന്‍റെ പുതിയ വാര്‍ത്തകളും ദൃശ്യങ്ങളും കാണുന്ന പോസ്റ്റുമാന്‍റെ ഭീതിയാണ് ഭയാനകത്തില്‍ ചിത്രീകരിച്ചിരിക്കുന്നത്.