മലയാള സിനിമയ്ക്ക് പുതിയ ഭാവുകത്വം സംഭാവന ചെയ്ത സംവിധായകനാണു സേതുമാധവന്‍. .മലയാള സിനിമയെ ദേശീയ രാജ്യാന്തര തലങ്ങളില്‍ എത്തിച്ചതില്‍ കാര്യമായൊരു പങ്കുള്ള ചലച്ചിത്രകാരന്‍.
പാലക്കാട് സുബ്രഹ്മണ്യം-ലക്സ്മി ദമ്പതികളുടെ മകനായി 1931 ല്‍ സേതുമാധവന്‍ ജനിച്ചു. മൂന്നു സഹോദരിയും ഒരു സഹോദരനുമുണ്ട്. തമിഴ്നാട്ടിലെ വടക്കേ ആര്‍ക്കോട്ടിലും പാലക്കാട്ടുമായിരുന്നു ബാല്യം. പാലക്കാട് വിക്ടോറിയ കോളജില്‍ നിന്നും സസ്യശാസ്ത്രത്തില്‍ ബിരുദം നേടി.
സംവിധായകന്‍ കെ. രാംനാഥിന്‍റെ സഹായിയായിട്ടായിരുന്നു സിനിമയില്‍ എത്തിയത്. എല്‍.വി. പ്രസാദ്, എ.എസ്.എ. സ്വാമി, സുന്ദര്‍റാവു, നന്ദകര്‍ണി എന്നീ സംവിധായകരുടെ കൂടെ നിന്ന് സംവിധാനം പഠിച്ച സേതുമാധവന്‍ 1960-ല്‍ വീരവിജയ എന്ന സിംഹളചിത്രത്തിലൂടെയാണ് സ്വതന്ത്രസംവിധായകനായി.
1961- ല്‍ മുട്ടത്തുവര്‍ക്കിയുടെ കഥയെ ആസ്പദമാക്കി അസോസിയേറ്റ്സ് പിക്ച്ചേഴ്സിന്‍റെ ബാനറില്‍ ടി. ഇ.വാസുദേവന്‍ നിര്‍മ്മിച്ച ജ്ഞാനസുന്ദരിയാണ് സംവിധാനം ചെയ്ത ആദ്യ മലയാള ചിത്രം.
കമലാഹാസന്‍ ആദ്യമായി അഭിനയിച്ച കണ്ണും കരളും, ഓടയില്‍നിന്ന്, ദാഹം,സ്ഥാനാര്‍ത്ഥി സാറാമ്മ, ഭാര്യമാര്‍ സൂക്ഷിക്കുക, കടല്‍പ്പാലം, കൂട്ടുകുടുംബം, വാഴ്വേമായം, അരനാഴികനേരം, ഒരു പെണ്ണിന്‍റെ കഥ, ഇങ്കിലാബ് സിന്ദാബാദ്, അനുഭവങ്ങള്‍ പാളിച്ചകള്‍, കരകാണാക്കടല്‍, അച്ഛനും ബാപ്പയും, പണിതീരാത്ത വീട്, അഴകുള്ള സെലീന, ചട്ടക്കാരി, കന്യാകുമാരി, ഓപ്പോള്‍ തുടങ്ങിയ അദ്ദേഹത്തിന്‍റെ ചിത്രങ്ങള്‍ എന്നും മലയാള സിനിമയ്ക്ക് മുതല്‍ക്കൂട്ടാണ്. തമിഴിലും തെലുങ്കിലും ഹിന്ദിയിലും സേതുമാധവന്‍ സിനിമകള്‍ ഒരുക്കിയിട്ടുണ്ട്.
1970, 71, 72 വര്‍ഷങ്ങളില്‍ തുടര്‍ച്ചയായി മികച്ച സംവിധായകനുള്ള സംസ്ഥാന അവാര്‍ഡ് ലഭിച്ചു. അരനാഴികനേരം, കരകാണാക്കടല്‍, പണി തീരാത്ത വീട്. ആരോരുമറിയാതെ, എഴുതാത്ത കഥ, ഒരു പെണ്ണിന്‍റെ കഥ, കടല്‍പ്പാലം, അനുഭവങ്ങള്‍ പാളിച്ചകള്‍, ഏണിപ്പടികള്‍, നീലത്താമര,അറിയാത്ത വീഥികള്‍, സുനില്‍ വയസ്സ് 20 1980 ല്‍ ഓപ്പോളിലൂടെ നാലാമതും സേതുമാധവന് സംസ്ഥാന അവാര്‍ഡ് ലഭിച്ചു. മികച്ച രണ്ടാമത്തെ ചിത്രത്തിനുള്ള ദേശീയ അവാര്‍ഡും ഓപ്പോളിനു ലഭിച്ചു. 1972 ല്‍ അച്ഛനും ബാപ്പയും മികച്ച ദേശീയോദ്ഗ്രഥനത്തിനുള്ള ദേശീയ പുരസ്കാരം നേടി.
1975 ലും 80 ലും ദേശീയ അവാര്‍ഡ് ജൂറി അംഗമായിരുന്നു. 1982 ല്‍ കേരള ഫിലിം അവാര്‍ഡ് ജൂറിയുടെ അദ്ധ്യക്ഷനായിരുന്ന സേതുമാധവന്‍. 2002ലെ കേന്ദ്ര അവാര്‍ഡ് കമ്മിറ്റി അധ്യക്ഷനായിരുന്നു.
ഇടക്കാല മൗനത്തിനു ശേഷം, എം.ടി.യുടെ തിരക്കഥയില്‍ 'വേനല്‍ക്കിനാവുകള്‍' എന്നൊരു ചിത്രമെടുത്തു . ചിത്രം നിരൂപകപ്രശംസ നേടിയെങ്കിലും പ്രദര്‍ശനവിജയം നേടിയില്ല.1991 ല്‍ "മറുപക്കം' എന്ന തമിഴ് ചിത്രം തങ്കപ്പതക്കം നേടിക്കൊടുത്തു. തെലുങ്കിലെടുത്ത സ്ത്രീ 1966 ലെ മികച്ച പ്രാദേശിക ചിത്രത്തിനുള്ള ദേശീയ അവാര്‍ഡു നേടി.
ഈ ചിത്രം സംവിധാനം ചെയ്തതിനും പ്രത്യേക ജൂറി അവാര്‍ഡും അദ്ദേഹത്തിനു ലഭിച്ചു. കന്നടത്തില്‍ മാനിനി എന്ന ചിത്രം സംവിധാനം ചെയ്തതോടെ എല്ലാ ദക്ഷിണേന്ത്യന്‍ ഭാഷകളിലും അദ്ദേഹത്തിന്‍റെ മുദ്ര പതിഞ്ഞു. കമല്‍ഹാസനെ നായകനാക്കി നമ്മവര്‍ എന്നൊരു ചിത്രവുമെടുത്തിട്ടുണ്ട് .ഭാര്യ വത്സല. മക്കള്‍: സോനുകുമാര്‍, ഉമ, സന്തോഷ്.