മുന്നറിയിപ്പ് വന്‍ ഹിറ്റാവുകയാണ്. യഥാര്‍ത്ഥത്തില്‍ ഈ സിനിമ മമ്മൂട്ടിക്ക് ഒരു സര്‍പ്രൈസ് ഹിറ്റാണ്. മംഗ്ലീഷിന്‍റെയും രാജാധിരാജയുടെയും ഇടവേളയില്‍ ഒരു ഫില്ലര്‍ എന്ന രീതിയില്‍ പ്രേക്ഷകരും ഈ സിനിമയെ ആദ്യം സമീപിച്ചിരുന്നു. എന്നാല്‍ എല്ലാവരുടെയും മുന്‍ധാരണകള്‍ തകര്‍ത്തുകൊണ്ട് സൂപ്പര്‍ഹിറ്റായി മാറുകയാണ് മുന്നറിയിപ്പ്. ചിത്രത്തിന്‍റെ ക്ലൈമാസ് സൃഷ്ടിക്കുന്ന അമ്പരപ്പില്‍ പ്രേക്ഷകര്‍ ഞെട്ടിത്തരിച്ചിരുന്ന ഈ സിനിമ കുടുംബപ്രേക്ഷകര്‍ ഇരുകൈയും നീട്ടി സ്വീകരിച്ചുകഴിഞ്ഞു.
മുന്നറിയിപ്പ് എന്ന സിനിമയെക്കുറിച്ചുള്ള ഒരു സംഗതി അറിയാമോ? ഈ സിനിമ ആദ്യം മലയാളത്തില്‍ എടുക്കാനല്ല ഉദ്ദേശിച്ചിരുന്നത്. മുംബൈയില്‍ നടക്കുന്ന ഒരു കഥയായി, ഹിന്ദിയില്‍ സിനിമ ചിത്രീകരിക്കാം എന്നാണ് വേണു ആദ്യം ആലോചിച്ചത്. ബീനാ പോള്‍ വേണുവാണ് ഇത് മലയാളത്തില്‍ ചിത്രീകരിക്കാം എന്ന നിര്‍ദ്ദേശം വച്ചത്.
അതുപോലെ, മുന്നറിയിപ്പിന്‍റെ ആദ്യ ആലോചനകളിലും ചര്‍ച്ചകളിലും മമ്മൂട്ടി ഈ സിനിമയിലെ നായകനായി ഉണ്ടായിരുന്നില്ല. ചിത്രത്തിന്‍റെ നിര്‍മ്മാണം രഞ്ജിത് ഏറ്റെടുത്ത ശേഷം അദ്ദേഹമാണ് നായകനായി മമ്മൂട്ടിയെ നിര്‍ദ്ദേശിച്ചത്.
മമ്മൂട്ടിയെ നായകനാക്കാം എന്ന രഞ്ജിത്തിന്‍റെ അഭിപ്രായത്തോട് ഒരെതിര്‍പ്പും വേണുവിനും തിരക്കഥാകൃത്ത് ഉണ്ണിക്കും ഉണ്ടായിരുന്നില്ല. കഥ കേട്ടപ്പോള്‍ തന്നെ ഈ സിനിമയില്‍ അഭിനയിക്കാം എന്ന് മമ്മൂട്ടി സമ്മതിക്കുകയും ചെയ്തു.
ഈ സിനിമയിലെ സി കെ രാഘവന്‍ എന്ന കഥാപാത്രം ഈ വര്‍ഷത്തെ ദേശീയ പുരസ്കാരം മമ്മൂട്ടിക്ക് നേടിക്കൊടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. അത്ര ഗംഭീരമായാണ് മമ്മൂട്ടി ഈ കഥാപാത്രമായി മാറിയത്.