മല്ലിക ഷെറാവത്തിന്‌ എത്ര വയസായി?

Webdunia
IFMIFM
ബോളിവുഡ്‌ 'സെക്‌സ്‌ ബോംബ്‌' മല്ലിക ഷെറാവത്തിന്‌ എത്ര വയസായി, സുന്ദരി പ്രചരിപ്പിക്കുന്ന സ്വന്തം ബയോഡേറ്റ പ്രകാരം ഒക്ടോബര്‍ 24 മല്ലികയുടെ ജന്മദിനമാണ്‌.

റീമ ലാംബ എന്ന മല്ലിക ഷെറാവത്തിന്‌ 27 വയസ്‌ തികയുന്ന ദിവസം. (1981നാണ്‌ ജനിച്ചതത്രേ). എന്നാല്‍ ചില കുബുദ്ധികള്‍ പറയുന്നത്‌ മല്ലികയുടേത്‌ വ്യാജ ജന്മദിനമാണെന്നാണ്‌. 1976ലാണ്‌ മല്ലിക ജനിച്ചതെന്നാണ്‌ അവരുടെ വാദം.

സിനിയമില്‍ എത്തുന്നതിന്‌ മുമ്പ്‌ എയര്‍ഹോസ്‌റ്റസ്‌ ആയിരിക്കെ ഒരു പൈലറ്റിനെ സുന്ദരി പ്രേമിച്ചു കല്യാണം കഴിച്ചു എന്നും. ഇപ്പോള്‍ വിവാഹ മോചനം നേടിയിരിക്കുകയാണെന്നും ഗോസിപ്പ്‌ വീരന്മാര്‍ പറഞ്ഞു നടക്കുന്നുണ്ട്‌.
IFMIFM

പൊതുവേദിയിലും ക്യാമറക്ക്‌ മുന്നിലും ശരീരം പ്രദര്‍ശിപ്പിക്കാനുള്ള കൂസലില്ലായ്‌മയാണ്‌ റീമ ലാംബ എന്ന ഹരിയാനക്കാരിയെ മല്ലിക ഷെറാവത്താക്കിയത്‌. ഡല്‍ഹി സര്‍വ്വകലാശാലയില്‍ നിന്നും ഇന്ത്യന്‍ തത്വചിന്തയില്‍ ബിരുദം നേടിയ മല്ലിക സംഗീത ആല്‍ബങ്ങളിലൂടെയാണ്‌ ശ്രദ്ധിക്കപ്പെടുന്നത്‌.

' ക്വാഹിഷ്‌' ആണ്‌ ബോളിവുഡിലെ ചൂടന്‍ സുന്ദരിയായി മല്ലികയെ അവതരിപ്പിച്ചത്‌. 'മര്‍ഡറി'ലെ വിശ്വസ്‌തയല്ലാത്ത ഭാര്യയുടെ വേഷത്തിലൂടെ മല്ലിക നയം പ്രഖ്യാപിക്കുകയായിരുന്നു. പിന്നീടങ്ങോട്ട്‌ മല്ലിക്ക്‌ തിരിഞ്ഞ്‌ നോക്കേണ്ടി വന്നിട്ടില്ല.

ജാക്കിച്ചാനൊപ്പം 'ദി മിത്ത്‌' എന്ന ചിത്രത്തിലും അഭിനയിച്ച മല്ലിക ഹോളിവുഡ്‌ സംരംഭങ്ങളിലേക്കും ക്ഷണിക്കപ്പെട്ടിട്ടുണ്ട്‌. ഹിമേഷ്‌ രേഷ്‌മാനിയയുടെ 'ആപ്‌ കാ സുരൂര്‍' എന്ന ചിത്രത്തിലെ ഐറ്റം നമ്പറിന്‌ ഒന്നര കോടി കൈപ്പറ്റിയത്‌ ചരിത്രമായി.

വെറും സെക്‌സ്‌ ഡോള്‍ എന്നതില്‍നിന്ന്‌ ഉയര്‍ന്ന്‌ നടി എന്ന നിലയിലും മല്ലിക കഴിവ്‌ തെളിയിച്ചിട്ടുണ്ട്‌.