പലരും പേടിയോടെയാണ് മമ്മൂട്ടി എന്ന മഹാനടനെ നോക്കിക്കാണുന്നത്. മമ്മൂട്ടിയെ കാണുമ്പോള്‍ പേടി, സംസാരിക്കാന്‍ പേടി, അടുത്തിരിക്കാന്‍ പേടി, ഫോണ്‍ ചെയ്യാന്‍ പേടി... അങ്ങനെ മമ്മൂട്ടിപ്പേടികള്‍ പലവിധമുണ്ട്.
മമ്മൂട്ടിയുടെ സിനിമകള്‍ റിലീസാകുന്ന ദിവസം തങ്ങളുടെ സിനിമകള്‍ റിലീസ് ചെയ്യാന്‍ വമ്പന്‍ താരങ്ങള്‍ക്ക് പോലും പേടിയുണ്ടെന്നൊരു സംസാരവും സജീവമാണ്. എന്തായാലും സംവിധായകന്‍ സിദ്ദിക്ക് പറയുന്നത് മമ്മൂട്ടിയെ പേടിയുള്ള മറ്റൊരാളെക്കുറിച്ചാണ്!