ഏതു വേഷവും ഇണങ്ങിയ ഭരത് ഗോപി

PROPRO
മലയാള സിനിമയ താരസുന്ദരന്മാരില്‍ നിന്നു മോചിപ്പിച്ച് അഭിനയത്തികവിന്‍റെ മാസ്മരികതകൊണ്ട് ലോകമെന്പാടും യശസ്സുണ്ടാക്കിത്തന്ന അപൂര്‍വ കലാകാരന്‍ ഭരത് ഗോപിയോട് മലയാള സിനിമ പല വിധത്തില്‍ കടപ്പെട്ടിരിക്കുന്നു. നടന്‍, സംവിധായകന്‍, ഗ്രന്ഥകാരന്‍ അങ്ങനെ ഗോപിയുടെ സംഭാവന നീളുന്നു.

തിരുവനന്തപുരതത്തിനടുത്ത് ചിറയിന്‍കീഴി്വ 1937 ജനുവരി 11 നാണു വി. ഗോപിനാഥന്‍ നായര്‍ എന്ന ഗോപിയുടെ ജനനം. തിരുവനന്തപുരം യൂണിവേഴ്സിററി കോളജിലാണു വിദ്യാഭ്യാസം തുടര്‍ന്നു കേരള വൈദ്യുതി ബോര്‍ഡില്‍ ഓവര്‍സിയറായി.

ചെറുപ്പത്തിലേ നാടകത്തോടു താല്‍പര്യമുണ്ടായിരുന്നു. തനതു നാടകവേദിക്കു പുത്തനുണര്‍വേകി കാവാലം നാരായണപ്പണിക്കര്‍ സംഘടിപ്പിച്ച "തിരുവരങ്ങി'ലെ നടനായ അനുഭവം അഭിനയരംഗത്തു ഗോപിക്കു പുത്തന്‍ ദര്‍ശനങ്ങള്‍ സമ്മാനിച്ചു. നൂറോളം നാടകങ്ങളില്‍ ഗോപി വേഷമിട്ടു.

1986 ല്‍ ബോംബെ ഈസ്റ്റ്വെസ്റ്റ് എന്‍കൗണ്ടര്‍ നാടകോത്സവത്തില്‍, കാവാലത്തിന്‍റെ "ഒറ്റയാനി'ല്‍ നായകവേഷമായിരുന്നു ഗോപിക്ക്. "അവനവന്‍ കടന്പ' തുടങ്ങിയ പല നാടകവും അക്കാലത്ത് മലയാള പേക്ഷകരില്‍ പുതിയ സംവേദന ശീലമുണ്ടാക്കി. സ്വന്തമായി അഞ്ചു നാടകങ്ങളെഴുതിയ ഗോപി മൂന്നു നാടകങ്ങള്‍ സംവിധാനവും ചെയ്തു.

റിട്ട. എ.ഇ.ഒ. എസ്.വി. ജയലക്ഷ്മിയാണു ഭാര്യ. മകള്‍: വി.ജി. മുരളീകൃഷ്ണന്‍ (ഇന്ത്യന്‍ എക്സ്പ്രസ്), ഡോ. മീനു ഗോപി.

വിലാസം :
ഭരത് ഗോപി
"തൃക്കാര്‍ത്തിക'
മണ്ണടി ഭഗവതിക്ഷേത്രത്തിനു സമീപം,
നെടുങ്കാട്,
മണ്ണടി നഗര്‍
കരമന പി.ഒ.,
തിരുവനന്തപുരം

WDKBJ
സ്വയം വരിച്ച അഭിനയം
-
നാടകവും ഉദ്യോഗവുമായി കഴിയുന്പോള്‍ത്തന്നെ തിരുവനന്തപുരത്ത് കുളത്തൂര്‍ ഭാസ്കരന്‍ നായരും അടൂര്‍ ഗോപാലകൃഷ്ണനും ചേര്‍ന്നു രൂപം നല്‍കിയ "ചിത്രലേഖ ഫിലിം സൊസൈറ്റി' യുമായും ബന്ധപ്പെട്ടു പ്രവര്‍ത്തിച്ചു.

1971 ല്‍ അടൂര്‍ "സ്വയം വരം' ഒരുക്കിയപ്പോള്‍ അതില്‍ ഒരു വള്ളക്കാരന്‍റെ നിമിഷങ്ങള്‍ മാത്രം നീളമുള്ള റോളില്‍ പ്രത്യക്ഷപ്പെട്ടു. അതായിരുന്നു ചലച്ചിത്രത്തിലേക്കുള്ള കാല്‍വയ്പ്.

എന്നാല്‍ ഗോപി പിന്നീട് അറിയപ്പെട്ടതും ദേശീയതലത്തില്‍ ശ്രദ്ധിക്കപ്പെട്ടതും അടൂരിന്‍െറ തന്നെ അടുത്ത ചിത്രമായ "കൊടിയേറ്റ' (77) ത്തിലൂടെയാണ്.

"കൊടിയേറ്റ്'ത്തിലെ ബുദ്ധി വികസിക്കാത്ത ഗ്രാമീണന്‍ - ശങ്കരന്‍കുട്ടിയുടെ കഥാപാത്രം - അദ്ദേഹത്തിന് ആദ്യത്തെ "ഭരത്' അവാര്‍ഡ് നേടിക്കൊടുത്തു. ദേശീയതലത്തില്‍ മികച്ച നടനുള്ള "ഭരത്' പട്ടം നേടുന്ന അവസാന നടന്‍ കൂടിയാണു ഗോപി (ഭരത്, ഉര്‍വശി പട്ടങ്ങള്‍ 77ല്‍ നിര്‍ത്തലാക്കി)

അതേവര്‍ഷം തന്നെ സംസ്ഥാന അവാര്‍ഡും അദ്ദേഹത്തെ തേടിയെത്തി. തുടര്‍ന്ന് അദ്ദേഹം പേര് "ഭരത് ഗോപി' എന്നാക്കി മാറ്റി.മര്‍മരം, ഓര്‍മയ്ക്കായി എന്നീ ചിത്രങ്ങള്‍ക്ക് 1982 ലും, സന്ധ്യമയങ്ങും നേരത്തിന് 83ലും 85ലും മികച്ച നടനുള്ള സംസ്ഥാന അവാര്‍ഡും ഗോപിക്കായിരുന്നു.

WDKBJ
അഭിനയ ചക്രവാളങ്ങളിലേക്ക്

അരവിന്ദന്‍െറ തന്പ് (78)
പത്മരാജന്‍െറ പെരുവഴിയന്പലം (79)
കള്ളന്‍ പവിത്രന്‍ (81)
ഭരതന്‍െറ മര്‍മരം, (82),
ഓര്‍മയ്ക്കായ് (82)
സന്ധ്യമയങ്ങും നേരം (83),
ആലോലം (82),
മോഹന്‍െറ വിടപറയും മുന്പേ (81),
രചന (83),
ചിദംബരം (87),
കെ.ജി. ജോര്‍ജിന്‍െറ യവനിക (82)
ആദാമിന്‍െറ വാരിയെല്ല് (84),
ലേഖയുടെ മരണം ഒരു ഫ്ളാഷ് ബാക്ക് (83),
ഫാസിലിന്‍െറ ഈറ്റില്ലം (83),
എന്‍െറ മാമാട്ടിക്കുട്ടിയമ്മയ്ക്ക് (83),
ബാലചന്ദ്രമേനോന്‍െറ ഏപ്രില്‍ 18 (84),
അന്പിളിയുടെ സീന്‍ നന്പര്‍ 7 (85),
പ്രിയദര്‍ശന്‍െറ പുന്നാരം ചൊല്ലി ചൊല്ലി (85),
സേതുമാധവന്‍െറ ആരോരുമറിയാതെ (84),
ഐ വി ശശിയുടെ കരിന്പിന്‍പൂവിനക്കരെ,
സത്യന്‍ അന്തിക്കാടിന്‍െറ രേവതിക്കൊരുപാവക്കുട്ടി (86),
വിജയ് മേനോന്‍െറ നിലാവിന്‍െറ നാട്ടില്‍ (87)

തുടങ്ങി കന്പോള - സമാന്തര - കലാസിനിമകളില്‍ ഗോപി തിളങ്ങി.

സത്യത്തില്‍ ഗോപിയും നെടുമുടി വേണുവും അടങ്ങുന്ന ഒരു സംഘം അഭിനേതാക്കള്‍ മലയാള സിനിമയില്‍ പുതിയൊരു സംവേദന ശീലത്തിനുതന്നെ വഴിമരുന്നിട്ടു.

PROPRO
വിധിയോടു പൊരുതിയ ജീവിത

നൂറോളം മലയാള ചിത്രങ്ങളില്‍ വേഷമിട്ട ഗോപി ഹിന്ദിയിലും രണ്ടു ചിത്രങ്ങളില്‍ അഭിനയിച്ചു. മണി കൗളിന്‍െറ "സത്ഹസേ ഉഠ്തോ ആദ്മി' യിലും, ഗോവിന്ദ് നിഹ്ലാനിയുടെ ആഘാതിലും.

1987 ല്‍ ആന്‍റണി ഈസ്റ്റ്മാന്‍െറ "ഐസ്ക്രീം' എന്ന ചിത്രത്തില്‍ അഭിനയിക്കുന്നതിനിടെ പക്ഷാഘാതം വന്ന അദ്ദേഹം സിനിമാരംഗത്തോടു താല്‍ക്കാലികമായി വിടപറഞ്ഞു. ദീര്‍ഘകാല ചികിത്സയ്ക്കൊടുവില്‍ ഒന്നു രണ്ടു ചിത്രങ്ങളില്‍ പ്രതൃക്ഷപ്പെട്ട ഗോപി 1988 ല്‍ സംവിധായകനായാണു തിരുച്ചു വന്നത്.

മുന്പ് നടന്‍ മുരളി ആദ്യമായി നായകനായ "ഞാറ്റടി' എന്നൊരു ചിത്രം സംവിധാനം ചെയ്ത ഗോപിയുടെ രണ്ടാമത്തെ സംവിധാന സംരംഭമായിരുന്നു "ഉത്സവപ്പിറ്റേന്ന്' മോഹന്‍ലാലും പാര്‍വ്വതിയുമായിരുന്നു അഭിനേതാക്കള്‍.

പിന്നീട് 1991 ല്‍ ജോര്‍ജ് ഓണക്കൂറിന്‍െറ കഥയെ ഉപജീവിച്ചു രചനയും സംവിധാനവും നിര്‍വഹിച്ച "യമനം: 1991 ല്‍ മികച്ച സാമൂഹിക ക്ഷേമ ചിത്രത്തിനുള്ള ദേശീയ അവാര്‍ഡ് നേടി. ദേശീയ പുരസ്കാരം നേടിയ അര്‍ച്ചനയായിരുന്നു നായിക.

മമ്മൂട്ടി നായകനായി ലോഹിതദാസ് തിരക്കഥയെഴുതി ഭരതന്‍ സംവിധാനം ചെയ്ത "പാഥേയം' നിര്‍മിച്ച ഗോപി അതില്‍ സാമാന്യം മികച്ചൊരു കഥാപാത്രത്തെയും അവതരിപ്പിച്ചു. തുടര്‍ന്ന് "കൈക്കുടന്ന നിലാവ്', "ദേവദാസി', "വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും' തുടങ്ങി കുറേ ചിത്രങ്ങളില്‍ അഭിനയിച്ചു.

നാടക - ചലച്ചിത്ര അഭിനയത്തിന്‍െറ സങ്കേതങ്ങളെപ്പറ്റി "സ്വാനുഭവങ്ങളില്‍ ചാലിച്ചെഴുതിയ "അഭിനയം അനുഭവം' എന്ന പുസ്തകം ദേശീയ അവാര്‍ഡ് നേടി.

ടെലിവിഷനിലും സജീവമായിരുന്നു ഗോപി. പരന്പരകള്‍ നിര്‍മിക്കുന്നതും സംവിധാനം ചെയ്യുന്നതും കൂടാതെ മിനിസ്ക്രീനില്‍ അഭിനേതാവെന്ന നിലയിലും സജീവമയിരുന്നു അദ്ദേഹം

WDWD
ബഹുമതികള്‍ തേടിയെത്തിയ അഭിനയസപത്യ

കലാലോകത്തിന് നല്‍കിയ സംഭാവന മാനിച്ച് 1999 ല്‍ രാജ്യം "പത്മശ്രീ' നല്‍കി അദ്ദേഹത്തെ ആദരിച്ചു. ശാന്താറാം പുരസ്കാരം, ഏഷ്യാപെസഫിക് അവാര്‍ഡ് (കാറ്റത്തെ കിളിക്കൂട്) തുടങ്ങി ഒട്ടേറെ ബഹുമതികള്‍ ലഭിച്ചു. അദ്ദേഹത്തിന്‍െറ ചിത്രങ്ങളും പ്രത്യേക വിഭാഗം 1985 ല്‍ പാരീസില്‍ നടന്നു. ഈ ബഹുമതി ലഭിക്കുന്ന ആദ്യ മലയാള നടനാണു ഗോപി.

കേരള സംഗീത നാടക അക്കാദമി, കേന്ദ്ര സാംസ്കാരിക മന്ത്രാലയം എന്നിവയും ഫെലോഷിപ്പും ഗോപിക്കു ലഭിച്ചു.


അവാര്‍ഡുകള്‍
1. ഭരത് അവാര്‍ഡ് - കൊടിയേറ്റം (1977)
2. സംസ്ഥാന അവാര്‍ഡ് - കൊടിയേറ്റം (1977)
3. സംസ്ഥാന അവാര്‍ഡ് - മര്‍മ്മരം, ഓര്‍മ്മയ്ക്കായി (1982)
4. സംസ്ഥാന അവാര്‍ഡ് - സന്ധ്യമയങ്ങും നേരം (1983)
5. സംസ്ഥാന അവാര്‍ഡ് - ചിദംബരം (1985)
6. മകച്ച നടന്‍, ഏഷ്യ പസിഫിക് ഫെസ്റ്റിവല്‍ (1985)
7. സാമൂഹിക ക്ഷേമ ചിത്രത്തിനുള്ള ദേശീയ അവാര്‍ഡ് - യമനം (1991)
8. മികച്ച സിനിമാഗ്രന്ഥത്തിനുള്ള ഏഷ്യ പസഫിക് ഫെസ്റ്റിവല്‍ (1985)
7. സാമൂഹിക ക്ഷേമ ചിത്രത്തിനുള്ള ദേശീയ അവാര്‍ഡ് - യമനം (1991)
8. മികച്ച സിനിമാഗ്രന്ഥത്തിനുള്ള ദേശീയ അവാര്‍ഡ് - അഭിനയം അനന്തരം (94)

PROPRO
സംവിധാനം ചെയ്ത ചിത്രങ്ങള്‍

1. ഞാറ്റങ്ങാടി (1978)
2. ഉത്സവപ്പിറ്റേന്ന് (1998)
3. യമനം (1991)

അഭിനയിച്ച ചിത്രങ്ങള്‍

സ്വയം വരം
കൊടിയേറ്റം
പെരുവഴിയന്പലം
തന്പ്
എസ്തപ്പാന്‍
മര്‍മ്മരം
കള്ളന്‍ പവിത്രന്‍
കോലങ്ങള്‍
വിടപറയും മുന്പേ
ആന്പല്‍ പൂവ്
യവനിക, ഗ്രീഷ്മം
പാളങ്ങള്‍
ഓര്‍മ്മയ്ക്കായി
സ്നേഹപൂര്‍വം മീര
മറക്കില്ലൊരിക്കലും
ഈറ്റില്ലം
എന്‍െറ മാമാട്ടിക്കുട്ടിയമ്മയ്ക്ക്
ഓലത്തുന്പിക്കൊരുഞ്ഞാല്
കയ്യും തലയും പുറത്തിടരുത്
ത്രാസം, ഈണം
ലേഖയുടെ മരണം ഒരു ഫ്ളാഷ്ബാക്ക്
കാറ്റത്തെ കിളിക്കൂട്
പഞ്ചവടിപ്പാലം
ഏപ്രില്‍ 18, അഷ്ടപദി
ഒരു പൈങ്കിളിക്കഥ
എന്‍െറ അമ്മു നിന്‍െറ തുളസി അവരുടെ ചക്കി
ആരോരുമറിയാതെ
കരിന്പിന്‍ പൂവിനക്കരെ
അക്ഷരങ്ങള്‍, സന്ധ്യമയങ്ങും നേരം
ചിദംബരം
ആദാമിന്‍െറ വാരിയെല്ല്
രേവതിയ്ക്കൊരു പാവക്കുട്ടി
പുന്നാരം ചൊല്ലിചൊല്ലി
ഗായത്രീ ദേവി എന്‍െറ അമ്മ
ഒരിടത്തൊരു ഫയല്‍വാന്‍
അപര്‍ണ്ണ
ആലോലം
രചന
സീന്‍ നന്പര്‍ 7
നിലാവിന്‍െറ നാട്ടില്‍
ഐസ്ക്രീം
പാഥേയം,
വാര്‍ധക്യപുരാണം
ഓര്‍മകളുണ്ടായിരിക്കണം
സ്വം
കൈക്കുടന്ന നിലാവ്
താലോലം
ഇലവങ്കോട് ദേശം
ദേവദാസി
വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും
പരന്പരകള്‍
രസതന്ത്രം
നിവേദ്യം
നസ്രാണി