വിജയ് സേതുപതിയെയും തൃഷയെയും കേന്ദ്രകഥാപാത്രങ്ങളാക്കി സി പ്രേംകുമാർ സംവിധാനം ചെയ്ത 96 എന്ന സിനിമ തമിഴിൽ മാത്രമല്ല, മലയാളത്തിനും മറ്റ് തെന്നിന്ത്യൻ ഭാഷകളിലും വൻ തരംഗമായിരുന്നു സൃഷ്ടിച്ചത്. റാമായി വിജയ് സേതുപതിയും ജാനുവായി തൃഷയും വെള്ളിത്തിരയിൽ എത്തിയപ്പോൾ പ്രേക്ഷകർക്ക് ലഭിച്ചത് ഒരിക്കലും മറക്കാനാകാത്ത ഒരു സിനിമാ അനുഭവമായിരുന്നു. എന്നാൽ ഈ ചിത്രത്തിൽ ജാനുവായി ആഭിനയിക്കേണ്ടിയിരുന്നത് തൃഷയല്ല മറിച്ച് മഞ്ജു വാര്യരായിരുന്നു എന്നായിരുന്നു സത്യം.
പരിപാടി കഴിഞ്ഞ് ഞാൻ പോകുമ്പോൾ വിജയ് പുറകെ ഓടിവന്നു. 96ന്റെ സംവിധായകൻ പ്രേം നിങ്ങളെ കാണണം എന്ന് വിജയ് എന്നോട് പറഞ്ഞു. പ്രേം അപ്പോൾ എന്നോട് പറഞ്ഞു, ഞാൻ നിങ്ങളുടെ ആരാധകനാണ്. 96ലേക്ക് നിങ്ങളെ കൊണ്ടുവരാൻ ഒരുപാട് ശ്രമിച്ചിരുന്നുവെന്നും, പക്ഷെ എങ്ങനെ കോണ്ടാക്‌ട് ചെയ്യണമെന്ന് അറിയില്ലായിരുന്നു, ഇത് കേട്ടപ്പോൾ താൻ ഷോക്കായി പോയെന്നും മഞ്ജു പറയുന്നു. സർ എന്താണ് പറയുന്നതെന്നും, ഒരു തവണ വിളിച്ചിരുന്നേൽ താൻ ഓടി വരില്ലായിരുന്നോയെന്നും മറുപടി പറഞ്ഞെന്നും മഞ്ജു പറയുന്നു.