എന്റെ അടുത്ത് വന്നയാൾ തന്നെയോ അസിന്റെ അടുത്തും പോയത്? ; ഞെട്ടലോടെ കാവ്യ

Webdunia
തിങ്കള്‍, 25 ഏപ്രില്‍ 2016 (13:16 IST)
സിനിമാതാരങ്ങ‌ളോടുള്ള ആരാധന ഏറ്റവും കൂടുതൽ പ്രകടിപ്പിക്കുന്നത് തമിഴ്നാട്ടുകാരാണ്. ആരാധന മൂത്ത് ചിലർ അമ്പലങ്ങ‌ൾ നിർമിക്കും, ചിലർ മരണം വരെ കൈവരിക്കും. മലയാളത്തിന്റെ നാടൻ സുന്ദരി കാവ്യക്കും ഇത്തരത്തിൽ ഒരനുഭവം ഉണ്ടായിട്ടുണ്ട്. തന്നെ തേടി വന്ന തമിഴ് ആരാധകനെ ഒരിക്കലും മറക്കാൻ കഴിയില്ലെന്നും താരം പ്രമുഖ വാരികയ്ക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.
 
കത്തുകൾ വഴിയും ഫോൺ കോളുകൾ വഴിയും ആരാധന അറിയിക്കുന്നവർ ഒരുപാടുണ്ട്. എന്നാൽ ഫോൺ വഴി അനുവാദം വങ്ങിയിട്ട് നേരിൽ കാണാൻ വന്ന ആ ആരാധകനെ ഒരിക്കലും മറക്കാൻ കഴിയില്ലെന്ന് താരം വ്യക്തമാക്കി. നേരിൽ കാണാൻ വന്നപ്പോൾ അയാൾ ആവശ്യപ്പെട്ടത് കാവ്യയുടെ ചെരുപ്പാണത്രെ ! ആരാധിക്കാന്‍ ഒരു ചെരുപ്പ് തരണമെന്ന അയാളുടെ ആവശ്യം കേട്ട കാവ്യ ശരിക്കും ഞെട്ടി.  അത് പ്രോത്സാഹിപ്പിക്കരുത് എന്നുള്ളത് കൊണ്ട് തന്നെ തരാന്‍ കഴിയില്ല എന്ന് കാവ്യയും അമ്മയും അച്ഛനുമൊക്കെ പറഞ്ഞു. എത്ര പറഞ്ഞിട്ടും അയാല്‍ പോകാന്‍ തയ്യാറായില്ല. കാലില്‍ വീണൊക്കെ കരഞ്ഞു. ഒടുവില്‍ അവിടെ ഉണ്ടായിരുന്നു പഴയ ഒരു സെറ്റ് ചെരുപ്പും എടുത്തയാള്‍ പോയി - കാവ്യ പറഞ്ഞു.
 
എന്നാൽ ഇതേ അനുഭവം തെന്നിന്ത്യൻ സുന്ദരി അസിനും ഉണ്ടായിട്ടുണ്ടെന്നറിഞ്ഞപ്പോൾ ഞെട്ടൽ ഇരട്ടിയായെന്നും കാവ്യ വ്യക്തമാക്കി. എന്റെ അടുത്ത് ചെരിപ്പിനായി വന്ന ആളാണോ അസിന്റെ അടുത്തും പോയത്? ആ സംശയം തീര്‍ക്കാന്‍ ഒരു നിവൃത്തിയുമില്ല. അന്ന് ചെരുപ്പ് വാങ്ങി പോയ ശേഷം പിന്നീടൊരിക്കലും അയാള്‍ വന്നിട്ടില്ലെന്നും കാവ്യ പറഞ്ഞു.

ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ് ഇവിടെ ഡൌണ്‍‌ലോഡ് ചെയ്യാം