'ഏറ്റവും മികച്ച സെറ്റായിരുന്നു കൊത്തയുടേത്'; ദുല്‍ഖര്‍ ചിത്രത്തെക്കുറിച്ച് ഗോകുല്‍ സുരേഷ്

കെ ആര്‍ അനൂപ്

ബുധന്‍, 14 ജൂണ്‍ 2023 (09:14 IST)
ദുല്‍ഖര്‍ സല്‍മാനെ നായകനാക്കി നവാഗതനായ അഭിലാഷ് ജോഷി സംവിധാനം ചെയ്യുന്ന 'കിംഗ് ഓഫ് കൊത്ത' ഒരുങ്ങുകയാണ്. ചിത്രത്തില്‍ നടന്‍ ഗോകുല്‍ സുരേഷും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു.മാസ്സ് എന്റര്‍ടൈനര്‍ തന്നെയാകും സിനിമയെന്ന് സംഗീത സംവിധായകന്‍ ഷാന്‍ റഹ്‌മാന്‍ പറഞ്ഞിരുന്നു. ഇപ്പോഴിതാ 'കിംഗ് ഓഫ് കൊത്ത' യെ ഗോകുല്‍ സുരേഷ് തന്നെ പറയുന്നു.
 
താന്‍ ഇതുവരെ വര്‍ക്ക് ചെയ്തിട്ടുള്ളതില്‍ വച്ച് ഏറ്റവും മികച്ച സെറ്റായിരുന്നു കൊത്തയുടേതെന്ന് ഗോകുല്‍ സുരേഷ്. 'അതിപ്പോള്‍ ആര്‍ട്ടിസ്റ്റിനെ ട്രീറ്റ് ചെയ്യുന്ന രീതിയില്‍ ആയാലും, മൊത്തത്തിലുള്ള പ്രൊഡക്ഷന്റെ കാര്യത്തിലായാലും, ഷൂട്ടിങ്ങ് ഷെഡ്യൂളിന്റെ കാര്യത്തിലാണെങ്കിലും അവിടുത്തെ സെറ്റും ആര്‍ട്ട് വര്‍ക്കും എങ്ങനെ നോക്കിയാലും ഒരു പോസിറ്റീവ് ആയിരുന്നു',- ഗോകുല്‍ സുരേഷ് പറഞ്ഞു
 
ഐശ്വര്യ ലക്ഷ്മി, ഗോകുല്‍ സുരേഷ്, പ്രസന്ന, ചെമ്പന്‍ വിനോദ്, ഷമ്മി തിലകന്‍, നൈല ഉഷ പ്രധാന വേഷങ്ങളില്‍ എത്തുന്ന സിനിമ രണ്ടു കാലഘട്ടങ്ങളുടെ കഥയാണ് പറയുന്നത്.വെഫറര്‍ ഫിലിംസും സീ സ്റ്റുഡിയോയും ചേര്‍ന്ന് ചേര്‍ന്ന് ചിത്രം നിര്‍മ്മിക്കുന്നു.
 
 
 
 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍