'അന്ധാദുന്‍' തമിഴ് റീമേയ്ക്കില്‍ പോലീസ് ആകാന്‍ സമുദ്രക്കനി, പുതിയ വിശേഷങ്ങളുമായി സംവിധായകന്‍ ത്യാഗരാജന്‍

കെ ആര്‍ അനൂപ്

ബുധന്‍, 7 ഏപ്രില്‍ 2021 (10:51 IST)
ബോളിവുഡ് ഹിറ്റ് ചിത്രമായ 'അന്ധാദുന്‍' എന്ന സിനിമയുടെ തമിഴ് റീമേക്ക് ഷൂട്ടിംഗ് പുരോഗമിക്കുകയാണ്. പ്രശാന്ത് നായകനായെത്തുന്ന സിനിമയുടെ 50 ശതമാനത്തോളം ചിത്രീകരണം പൂര്‍ത്തിയായതായി സംവിധായകന്‍ ത്യാഗരാജന്‍ അറിയിച്ചു. പ്രശസ്ത തമിഴ് നടന്‍ സമുദ്രക്കനി ടീമിനൊപ്പം ചേര്‍ന്നു. അദ്ദേഹത്തിന് പത്ത് ദിവസത്തെ ഷൂട്ടിങ് ആണ് ഉള്ളത്.ചിത്രത്തില്‍ ഒരു പോലീസുകാരനായി നടന്‍ അഭിനയിക്കുമെന്നും ഇതൊരു ശക്തമായ കഥാപാത്രം ആണെന്നും ത്യാഗരാജന്‍ പറയുന്നു. കഴിഞ്ഞ ദിവസമാണ് സമുദ്രക്കനി ഷൂട്ടിംഗ് സംഘത്തിനൊപ്പം ചേര്‍ന്നത്.
 
ചെന്നൈയിലും പുതുച്ചേരിയിലുമായി ഒരു ചെറിയ ഷെഡ്യൂള്‍ കൂടി പൂര്‍ത്തിയാക്കാനുണ്ട്. അതിനുശേഷം മൂന്ന് ദിവസത്തേക്കായി യൂറോപ്യന്‍ രാജ്യങ്ങളിലൊന്നിലേക്ക് പോകുമെന്നും ത്യാഗരാജന്‍ പറഞ്ഞു. നേരത്തെ ലണ്ടനില്‍ ഷൂട്ട് ചെയ്യാനാണ് പദ്ധതിയിട്ടിരുന്നത്. എന്നാല്‍ ടീമിന് അത് ഉപേക്ഷിക്കേണ്ടി വന്നു. കെഎസ് രവികുമാര്‍, യോഗി ബാബു, ഉര്‍വശി എന്നിവരുടെ ഭാഗങ്ങളുടെ ചിത്രീകരണം ഇതിനകം പൂര്‍ത്തിയായി. ചെന്നൈയില്‍ സെറ്റുകള്‍ സ്ഥാപിച്ചിട്ടുണ്ടെന്നും സംവിധായകന്‍ പറഞ്ഞു. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍