അല്ലു അര്‍ജുനെ നേരില്‍ കണ്ട് കെജിഎഫ് സംവിധായകന്‍ പ്രശാന്ത് നീല്‍, അണിയറയില്‍ ഒരു വമ്പന്‍ ചിത്രം ?

കെ ആര്‍ അനൂപ്

ബുധന്‍, 10 മാര്‍ച്ച് 2021 (12:30 IST)
കെജിഎഫ് സംവിധായകന്‍ പ്രശാന്ത് നീലിനെ നേരില്‍ കണ്ട് അല്ലു അര്‍ജുന്‍. ഹൈദരാബാദിലെ ഗീത ആര്‍ട്‌സില്‍ ഓഫീസില്‍ വെച്ചായിരുന്നു ഇരുവരുടെയും കൂടിക്കാഴ്ച. ഒരു തിരക്കഥയെക്കുറിച്ചുളള ചര്‍ച്ചകള്‍ നടന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍. ഹൈദരാബാദില്‍ നിന്നുള്ള 
അല്ലു അര്‍ജുന്റെയും പ്രശാന്ത് നീലിന്റെയും ഫോട്ടോകളും വീഡിയോകളും സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു. അണിയറയില്‍ ഒരു വമ്പന്‍ ചിത്രം ഒരുങ്ങുന്നുണ്ടെന്നും പറയപ്പെടുന്നു.
 
അല്ലു അര്‍ജുന്‍ തന്റെ പുഷ്പയുടെ ഷൂട്ടിംഗ് പുനരാരംഭിക്കാനുളള ഒരുക്കത്തിലാണ്. ചന്ദ്ര കള്ളക്കടത്തുമായി ബന്ധപ്പെട്ട ഈ ചിത്രം സംവിധാനം ചെയ്യുന്നത് സുകുമാര്‍ ആണ്. ടീം അടുത്തിടെ കേരളത്തിലെ ഒരു ഷെഡ്യൂള്‍ പൂര്‍ത്തിയാക്കിയിരുന്നു. രശ്മിക മന്ദാനയാണ് നായിക.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍