പരാതി ലഭിച്ചിട്ടില്ലെന്ന് മോഹൻലാൽ, അവഗണിക്കുന്നത് തന്നെയെന്ന് ദിവ്യ; സൂപ്പർതാരങ്ങൾ കൈ കഴുകുന്നുവോ?

തിങ്കള്‍, 18 ഫെബ്രുവരി 2019 (11:52 IST)
മീ ടു വെളിപ്പെടുത്തലിൽ മലയാളികൾ ഏറെ ഞെട്ടിയത് നടൻ അലൻസിയറിനെതിരെയുള്ള ദിവ്യ ഗോപിനാഥിന്റെ ആരോപണമായിരുന്നു. വിഷയത്തിൽ പരാതി ഇതുവരെ കിട്ടിയില്ലെന്നു മോഹൻലാൽ പറഞ്ഞതായി നദി ദിവ്യ ടൈംസ് ഓഫ് ഇന്ത്യക്ക് നൽകിയ അഭിമുഖത്തിൽ വ്യക്തമാക്കുന്നു. 
 
നടന്‍ അലന്‍സിയര്‍ മോശമായി പെരുമാറിയെന്ന നടി ദിവ്യ ഗോപിനാഥിന്റെ പരാതിയില്‍ ഇതുവരെയും നടപടി എടുത്തിട്ടില്ലെന്നും താരം പറയുന്നു. അഞ്ച് ദിവസങ്ങള്‍ക്ക് മുന്‍പ് അമ്മ പ്രസിഡന്റ് മോഹന്‍ലാല്‍ വിളിച്ച്‌ തന്റെ പരാതി ഇതുവരെ ലഭിച്ചിട്ടില്ലെന്ന് പറഞ്ഞു. പരാതി പോസ്റ്റ് വഴിയും ഇ മെയില്‍ വഴിയും അയച്ചിട്ടുണ്ട്. എന്തുകൊണ്ടാണ് അത് അവിടെ കിട്ടാത്തതെന്നറിയില്ലെന്നും താരം പറയുന്നു. 
 
ആഭാസം എന്ന സിനിമയുടെ ഷൂട്ടിങ്ങിനിടിയില്‍ ഉണ്ടായ അലന്‍സിയറുമായിട്ടുള്ള പ്രശ്‌നങ്ങള്‍ പരിഹരിച്ചിട്ടില്ലെന്നും തന്റെ പരാതി ഇപ്പോഴും അവഗണിക്കപ്പെടുകയാണെന്നും ദിവ്യ പറയുന്നു. ദുരനുഭവം തുറന്നു പറഞ്ഞത് തന്റെ കരിയറിനെ ബാധിച്ചുവെന്നും നടി കൂട്ടിച്ചേർത്തു. 
 
അലന്‍സിയര്‍ പരസ്യമായി മാപ്പ് പറയണമെന്നതാണ് ആവശ്യം. അത് മോഹന്‍ലാലിനെ അറിയിച്ചു. അലന്‍സിയറുമായി അക്കാര്യം സംസാരിക്കാമെന്നും മീറ്റിങ് വിളിക്കാമെന്നും മോഹന്‍ലാല്‍ വാക്ക് നല്‍കി എന്നാല്‍ അഞ്ചു ദിവസമായിട്ടും അതില്‍ മറുപടി ഉണ്ടായിട്ടില്ലെന്നും ദിവ്യ പറയുന്നു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍