'നിങ്ങളുടെ ഡാഡി ഗിരിജയെ ഞാനിപ്പോള്‍ തല്ലിക്കൊണ്ടിരിക്കുകയാണ്' - ചിരി പടർത്തി മമ്മൂട്ടിയുടെ ഡയലോഗ്

Webdunia
ബുധന്‍, 6 ഫെബ്രുവരി 2019 (09:47 IST)
‘നിങ്ങളുടെ ഡാഡി ഗിരിജയെ ഞാനിപ്പോള്‍ തല്ലിക്കൊണ്ടിരിക്കുകയാണ്’. യാത്ര സിനിമയുടെ മലയാളം ട്രെയിലർ ലോഞ്ചില്‍ എത്തിയപ്പോൾ മമ്മൂട്ടി പറഞ്ഞ വാക്കുകളാണ്. ‍മോഹൻലാലിന്റെ പുലിമുരുകനിൽ വില്ലനായി തകർത്താടിയ ജഗപതി ബാബു മമ്മൂട്ടിക്കൊപ്പം രണ്ട് സിനിമകളിലാണ് അഭിനയിക്കുന്നത്. തെലുങ്ക് ചിത്രമായ ‘യാത്ര’യിൽ മമ്മൂട്ടിയുടെ അച്ഛനാണെങ്കിൽ മധുര രാജയിൽ വില്ലനാണ്. 
 
മധുര രാജയുടെ ലൊക്കേഷനിൽ നിന്നാണ് ജഗപതി ബാബുവും മമ്മൂട്ടിയും കൊച്ചിയിൽ ‘യാത്ര’ സിനിമയുടെ പ്രമോഷനായി എത്തിയത്. ‘നിങ്ങളുടെ ഡാഡി ഗിരിജ ഇതില്‍ അഭിനയിക്കുന്നുണ്ട്. അദ്ദേഹത്തെ ഞാൻ ഇപ്പോള്‍ തല്ലിക്കൊണ്ടിരിക്കുകയാണ്. വേറൊന്നുമല്ല മധുര രാജയിൽ അദ്ദേഹം അഭിനയിക്കുന്നുണ്ട്, വില്ലൻ വേഷമല്ലേ. ഷൂട്ടിങുമായി ബന്ധപ്പെട്ട് ഇവിടെ ഉള്ളതുകൊണ്ടാണ് ഈ പരിപാടിക്ക് അദ്ദേഹത്തിന് എത്താൻ കഴിഞ്ഞത് തന്നെ. തെലുങ്കിൽ തിരക്കേറിയ താരമാണ് ജഗപതി ബാബു.’–മമ്മൂട്ടി പറഞ്ഞു.
 
ജഗപതി ബാബുവെന്നാണ് പേരെങ്കിലും മലയാളികൾ ‘ഡാഡി ഗിരിജ’യെന്നാണ് തന്നെ വിളിക്കാറുള്ളതെന്ന് ജഗപതി ബാബു പ്രസംഗത്തിൽ പറഞ്ഞു. ഇവിടെ ആ പേരിൽ അറിയപ്പെടാനാണ് ആഗ്രഹമെന്നും താരം വ്യക്തമാക്കി. 

അനുബന്ധ വാര്‍ത്തകള്‍

Next Article