ഫാന്‍സ് അസോസിയേഷന്‍ എന്ന പേരില്‍ കേരളത്തില്‍ പലയിടത്തും നടക്കുന്നത് വില കുറഞ്ഞ രാഷ്ട്രീയമാണെന്ന് മനോരമയ്ക്ക് അനുവദിച്ച അഭിമുഖത്തില്‍ ആഷിക് അബു തുറന്നടിക്കുന്നു. മമ്മൂട്ടിയെയും മോഹന്‍ലാലിനെയും പലരും ചൂഷണം ചെയ്യുകയാണെന്നും ആഷിക് പറയുന്നു.
“ഇന്ത്യ കണ്ട ഏറ്റവും മികച്ച നടന്‍മാരാണ് മമ്മൂട്ടിയും മോഹന്‍ലാലും. പക്ഷേ, അവരുടെ പ്രതിഭയല്ല, മറ്റു പലതുമാണ് ചൂഷണം ചെയ്യപ്പെടുന്നത്. സിനിമയോടു യാതൊരു ബന്ധമോ ആത്മാര്‍ഥതയോ ഇല്ലാത്ത ചിലരുടെ സ്വാര്‍ഥ താല്‍പര്യങ്ങളാണ് ഇന്ന് മലയാള സിനിമയെ നശിപ്പിക്കുന്നത്” - ആഷിക് അബു പറയുന്നു.