സൂര്യ ഇപ്പോഴും എന്‍റെ സുഹൃത്ത്: ഗൌതം മേനോന്‍

Webdunia
ചൊവ്വ, 10 ഡിസം‌ബര്‍ 2013 (17:00 IST)
PRO
സൂര്യ ഇപ്പോഴും തന്‍റെ സുഹൃത്താണെന്ന് തമിഴ് സംവിധായകന്‍ ഗൌതം വാസുദേവ് മേനോന്‍. ‘ധ്രുവനക്ഷത്രം’ എന്ന പ്രൊജക്ട് ഉപേക്ഷിക്കപ്പെട്ടതും അതേത്തുടര്‍ന്ന് സൂര്യ സോഷ്യല്‍ മീഡിയയിലൂടെ തനിക്കെതിരെ നടത്തിയ രൂക്ഷ വിമര്‍ശനവുമെല്ലാം ഗൌതം മറന്നുകഴിഞ്ഞു.

എന്താണ് സൂര്യയുമായി ഉണ്ടായ പ്രശ്നമെന്ന് തുറന്നുപറയുകയാണ് ഗൌതം മേനോന്‍.

“ആദ്യം ഞാന്‍ ഒരു കഥ സൂര്യയോട് പറഞ്ഞു. അത് അദ്ദേഹത്തിന് ഇഷ്ടമായില്ല. മറ്റൊരു കഥ നോക്കാമെന്ന് പറഞ്ഞു. ‘എന്നെ നോക്കി പായും തോട്ടാ’ എന്ന മറ്റൊരു തിരക്കഥ വായിച്ചുകൊടുത്തു. അതും വേണ്ടാ എന്നുപറഞ്ഞു സൂര്യ. അപ്പോഴാണ് ധ്രുവനക്ഷത്രത്തിന്‍റെ കഥ പറയുന്നത്. അത് സൂര്യ ഓകെ പറഞ്ഞു. ഞാന്‍ അതിന്‍റെ ജോലികളെല്ലാം തുടങ്ങുകയും ചെയ്തു” - ഗൌതം മേനോന്‍ പറയുന്നു.

അടുത്ത പേജില്‍ - ധ്രുവനക്ഷത്രത്തിന് പിന്നീട് എന്തുസംഭവിച്ചു?

PRO
“സൂര്യയുടെ സമ്മതം ലഭിച്ചതോടെ ധ്രുതഗതിയില്‍ ധ്രുവനക്ഷത്രത്തിന്‍റെ ജോലികള്‍ ആരംഭിച്ചു. സംഗീതം എ ആര്‍ റഹ്‌മാനെന്ന് തീരുമാനിച്ചു. നായിക ത്രിഷ. പാര്‍ത്ഥിപന്‍, അരുണ്‍ വിജയ് തുടങ്ങിയ താരങ്ങളെയും ഫിക്സ് ചെയ്തു. ഷൂട്ടിംഗ് തീയതിയും തീരുമാനിച്ചു. ഷൂട്ടിംഗ് തുടങ്ങുന്ന അന്ന് രാവിലെ സൂര്യ വിളിച്ച് ‘എനിക്ക് ഈ സിനിമ വേണ്ടാ’ എന്ന് അറിയിച്ചു” - ഗൌതം മേനോന്‍ വെളിപ്പെടുത്തുന്നു.

അതിന് ശേഷം ഞാന്‍ നേരിട്ട് സൂര്യയുടെ മുമ്പില്‍ ചെന്നു. “എന്താണ് പ്രശ്നമെങ്കിലും പരസ്പരം പറഞ്ഞു തീര്‍ക്കാമല്ലോ? എന്തിനാണ് ഇങ്ങനെയുള്ള പരസ്യപ്രസ്താവനകളൊക്കെ?” എന്ന് സൂര്യയോട് ചോദിച്ച് കൈ കൊടുത്ത് പിരിഞ്ഞു. അതിന് ശേഷം സൂര്യയുടെ വീട്ടില്‍ നടന്ന ഒരു ഫംഗ്ഷനില്‍ പങ്കെടുക്കാന്‍ എന്നെ ക്ഷണിച്ചു. എന്നാല്‍ തിരക്കുകാരണം എനിക്ക് പങ്കെടുക്കാന്‍ കഴിഞ്ഞില്ല. എന്തൊക്കെ നടന്നാലും, ഇപ്പോഴും എപ്പോഴും സൂര്യ എന്‍റെ സുഹൃത്താണ്” - ഗൌതം മേനോന്‍ പറയുന്നു.

വെബ്ദുനിയ വായിക്കുക

വായിക്കുക

എല്ലാം കാണുക

ഏറ്റവും പുതിയത്