സിനിമയില്‍ ഉള്ള എല്ലാവരും തനിക്ക് അടുത്ത സുഹൃത്തുക്കളല്ലെന്ന് ജനപ്രിയനായകന്‍ ദിലീപ്. താന്‍ ഏറ്റവും കൂടുതല്‍ സ്നേഹിച്ചവരും സഹായിച്ചവരുമാണ് തന്നെ ഏറ്റവും അധികം വേദനിപ്പിച്ചിട്ടുള്ളതെന്നും ദിലീപ്.
ഒരു സിനിമാ മാഗസിന് അനുവദിച്ച അഭിമുഖത്തിലാണ് ദിലീപ് ഇക്കാര്യം വ്യക്തമാക്കുന്നത്.
സിനിമയിലുള്ള എല്ലാവരും തന്‍റെ അടുത്ത സുഹൃത്തുക്കളല്ല. എന്നാല്‍ തലേന്ന് പരിചയപ്പെട്ട ഒരാള്‍ ആയിരിക്കും ചിലപ്പോള്‍ ഒരു ആപത്ഘട്ടത്തില്‍ സഹായിക്കുന്നത്. അങ്ങനെയുള്ള അനുഭവങ്ങള്‍ ഒരുപാട് മുമ്പുണ്ടായിട്ടുണ്ട്, ഇപ്പോള്‍ ഉണ്ടാകുന്നുമുണ്ട് - ദിലീപ് പറയുന്നു.
സിനിമയില്‍ എത്തിയതുമുതല്‍ മമ്മൂട്ടിയുമായും മോഹന്‍ലാലുമായും നല്ല ബന്ധമാണ് ഉള്ളത്. പുതിയ തലമുറയിലെ നിവിന്‍ പോളി, അജു വര്‍ഗീസ് തുടങ്ങിയവര്‍ താന്‍ നിര്‍മ്മിച്ച സിനിമയിലൂടെ എത്തിയവരാണ്.
പുതിയ തലമുറയിലെ താരങ്ങള്‍ തന്നോട് നന്നായിട്ടാണ് പെരുമാറുന്നത്. അവരെ ഉപദേശിക്കാനൊന്നും താന്‍ ആളല്ല. അവര്‍ക്കൊപ്പം അങ്ങനെ സിനിമകള്‍ ചെയ്തിട്ടില്ലെന്നും അമ്മയുടെ മീറ്റിംഗിനും മറ്റ് ചടങ്ങുകള്‍ക്കുമാണ് അവരെയൊക്കെ കാണാറുള്ളതെന്നും ദിലീപ് വ്യക്തമാക്കുന്നു.