പൃഥ്വിയെ തിരികെ കൊണ്ടുവന്നത് രേവതി!

Webdunia
ബുധന്‍, 3 ഡിസം‌ബര്‍ 2014 (15:46 IST)
നടി രേവതി കാരണമാണ് പൃഥ്വിരാജ് എന്ന നടനെ സിനിമാലോകത്തിന് ലഭിച്ചത്. പൃഥ്വി തന്നെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. ആദ്യ സിനിമയില്‍ രണ്ടു ദിവസം അഭിനയിച്ചപ്പോള്‍ തന്നെ തനിക്ക് ബോറടിച്ചു എന്നും രേവതിയാണ് തന്നെ വീണ്ടും സിനിമയിലേക്ക് കൊണ്ടുവന്നതെന്നും പൃഥ്വി പറയുന്നു.
 
'നന്ദനം' എന്ന രഞ്ജിത് ചിത്രത്തിലൂടെയായിരുന്നു പൃഥ്വിരാജിന്‍റെ അരങ്ങേറ്റം. ആ സിനിമയില്‍ പൃഥ്വിയുടെ അമ്മയായാണ് രേവതി അഭിനയിച്ചത്.
 
തന്നെ ഏറ്റവും ആകര്‍ഷിച്ച സ്ത്രീ റാണി മുഖര്‍ജിയാണെന്നും ഒരു തമിഴ് ചാനലിന് അനുവദിച്ച അഭിമുഖത്തില്‍ പൃഥ്വിരാജ് പറയുന്നു. ഭാര്യ സുപ്രിയാ മേനോനെക്കുറിച്ചും യുവ സൂപ്പര്‍താരം ഈ അഭിമുഖത്തില്‍ പറയുന്നുണ്ട്.
 
താന്‍ സുപ്രിയയോട് രാജസ്ഥാനിലെ ഒരു വന്യജീവികേന്ദ്രത്തില്‍ വച്ചാണ് വിവാഹാഭ്യര്‍ത്ഥന നടത്തിയതെന്നും സുപ്രിയയാണ് തന്‍റെ നട്ടെല്ലെന്നും പൃഥ്വി വ്യക്തമാക്കുന്നു.
 
പൃഥ്വിരാജ് നായകനായ കാവ്യ തലൈവന്‍ ഇപ്പോല്‍ തമിഴ്നാട്ടില്‍ സൂപ്പര്‍ഹിറ്റായി പ്രദര്‍ശിപ്പിച്ചുവരികയാണ്.