ഞാന്‍ സ്നേഹമുള്ളതുകൊണ്ടാണ് വന്നത്, പണക്കൊതികൊണ്ടല്ല: ദുല്‍ക്കര്‍ സല്‍മാന്‍

Webdunia
തിങ്കള്‍, 29 ഓഗസ്റ്റ് 2016 (19:22 IST)
താന്‍ സിനിമയോടുള്ള സ്നേഹം കൊണ്ടാണ് ക്യാമറയ്ക്ക് മുമ്പിലെത്തിയതെന്നും പണക്കൊതി കൊണ്ടല്ലെന്നും യുവ സൂപ്പര്‍താരം ദുല്‍ക്കര്‍ സല്‍മാന്‍. ഒരുപാട് പണം ലഭിക്കും എന്നുള്ളതുകൊണ്ട് ഒരിക്കലും ഒരു മോശം ചിത്രം ചെയ്യില്ലെന്നും ദുല്‍ക്കര്‍ പറയുന്നു.
 
നല്ല തിരക്കഥകളും പ്രൊജക്ടുകളും തെരഞ്ഞെടുത്ത് അഭിനയിക്കുന്നതില്‍ ഇപ്പോഴത്തെ താരങ്ങളില്‍ മുന്‍ നിരയിലാണ് ദുല്‍ക്കര്‍ സല്‍മാന്‍. ചാര്‍ലിയും കമ്മട്ടിപ്പാടവുമൊക്കെ അതിന് തെളിവുകളാണ്. തന്‍റെ കഥാപാത്രത്തിന്‍റെ സ്ക്രീന്‍ സ്പേസിനേക്കാള്‍ നല്ല സിനിമയാണോ എന്നാണ് ദുല്‍ക്കര്‍ പരിഗണനാവിഷയമാക്കുന്നത്.
 
ഇപ്പോള്‍ അമല്‍ നീരദിന്‍റെ ചിത്രത്തില്‍ അഭിനയിച്ചുകഴിഞ്ഞ ദുല്‍ക്കര്‍ സല്‍മാന്‍ അടുത്തതായി ജോയിന്‍ ചെയ്യുന്നത് സത്യന്‍ അന്തിക്കാടിന്‍റെ സിനിമയിലാണ്.
Next Article