കലാഭവന്‍ മണിയെ താന്‍ മദ്യത്തില്‍ വിഷം കൊടുത്ത് കൊല്ലുകയായിരുന്നു എന്ന് പ്രചരിപ്പിക്കുന്നവര്‍ക്ക് മാനസിക രോഗം; മണിക്കൊപ്പം മദ്യം കഴിച്ചിട്ടില്ല, മരിച്ച ദിവസം മണിയുടെ വീട്ടില്‍ പോകാതിരുന്നത് മരണവീട്ടില്‍ എങ്ങനെ പെരുമാറണമെന്നറിയാത്തതിനാല്: തരികിട സാബു
കലാഭവന്‍ മണി മരിച്ച ദിവസം താന്‍ മണിയുടെ വീട്ടില്‍ പോകാതിരുന്നത് മരണവീട്ടില്‍ എങ്ങനെ പെരുമാറണമെന്ന് അറിയാത്തതുകൊണ്ടാണെന്ന് നടനും ടിവി അവതാരകനുമായ തരികിട ഫെയിം സാബു. മണിയെ താന്‍ മദ്യത്തില്‍ വിഷം കൊടുത്ത് കൊല്ലുകയായിരുന്നു എന്ന് പ്രചരിപ്പിക്കുന്നവര്‍ക്ക് മാനസിക രോഗമാണെന്നും സാബു പറയുന്നു.
മണി മരിക്കുന്നതിന്റെ തലേദിവസം താന്‍ അദ്ദേഹത്തെ കാണാന്‍ പോയിരുന്നെന്നും എന്നാല്‍ ഒപ്പം മദ്യം കഴിച്ചിട്ടില്ലെന്നും സാബു പറഞ്ഞു. മണിയുടെ തമാശകേട്ടുകൊണ്ട് ഒന്നരമണിക്കൂറില്‍ അധികം അവിടെയുണ്ടായിരുന്നുവെന്നും സാബു പറയുന്നു.
നടന് സാദിക്കാണ് മണിയുടെ മരണവിവരം തന്നോട് പറയുന്നതെന്നും സാബു വ്യക്തമാക്കി. മരണവീട്ടില്‍ എങ്ങനെ പെരുമാറണമെന്ന് അറിയാത്തതുകൊണ്ടാണ് മരിച്ച ദിവസം മണിയുടെ വീട്ടില്‍ പോകാതിരുന്നതെന്നും അനുശോചനത്തില്‍ പങ്കെടുക്കാന്‍ മനസ്സുവന്നില്ലെന്നും സാബു വ്യക്തമാക്കി.
താന്‍ നിര്‍മ്മിക്കാനിരുന്ന സിനിമ മുടങ്ങിയതിന് പിന്നിലും സംവിധായകനെ മാറ്റിയതിന് പിന്നിലും കലാഭവന്‍ മണിയാണെന്നുള്ള വാര്‍ത്തകളൊക്കെ വ്യാജവാര്‍ത്തകളാണെന്നും സാബു പറയുന്നു.