കടന്നുപോയത്, ‘എത്ര അഴിമതി വേണമെങ്കിലുമാവാം തെളിവുണ്ടാകാതിരുന്നാല്‍ മതി’ എന്ന് തെളിയിച്ച സര്‍ക്കാര്‍: സത്യന്‍ അന്തിക്കാട്

ശനി, 17 സെപ്‌റ്റംബര്‍ 2016 (18:05 IST)
എത്ര അഴിമതി വേണമെങ്കിലുമാവാം തെളിവുണ്ടാകാതിരുന്നാല്‍ മതി എന്ന് തെളിയിച്ച സര്‍ക്കാരാണ് കടന്നുപോയതെന്ന് സംവിധായകന്‍ സത്യന്‍ അന്തിക്കാട്. ആ ഭരണത്തില്‍ ജനങ്ങള്‍ക്ക് തോന്നിയ മടുപ്പാണ് പുതിയ 
ഗവണ്‍മെന്റിനെ അധികാരത്തിലേറ്റിയതെന്നും സത്യന്‍ അന്തിക്കാട്.
 
“എത്ര അഴിമതി വേണമെങ്കിലുമാവാം തെളിവുണ്ടാകാതിരുന്നാല്‍ മതി എന്ന് തെളിയിച്ച ഗവണ്‍മെന്റാണ് കടന്നുപോയത്. നില്‍ക്കാനറിയാവുന്നവന് കക്കാനറിയാം എന്ന അവസ്ഥ. ആ ഭരണത്തില്‍ ജനങ്ങള്‍ക്ക് തോന്നിയ മടുപ്പാണ് പുതിയ ഗവണ്‍മെന്റിനെ അധികാരത്തിലേറ്റിയത്. ഒരു നന്‍മ ഇടത് ഗവണ്‍മെന്റിനുണ്ട്. അത് നഷ്ടപ്പെടാതിരുന്നാല്‍ മതി. പിണറായി സര്‍ക്കാരിന്റെ ആദ്യ മാസങ്ങളിലെ പ്രവര്‍ത്തനം പ്രതീക്ഷ തരുന്നതാണ്. നല്ല മന്ത്രിമാരൊക്കെയുള്ള ഒരു ക്രൂവാണ് ഇപ്പോള്‍ ഉള്ളത്. അതിലും മായം കലര്‍ത്താനുള്ള ശ്രമങ്ങള്‍ ധാരാളം പേര്‍ നടത്തുന്നുണ്ട്. അതിലൊന്നും വീഴാതെ പിടിച്ചുനിന്നാല്‍ ജനങ്ങള്‍ ഈ ഗവണ്‍മെന്റെിനെ പിന്‍തുണയ്ക്കും” - കന്യകയ്ക്ക് അനുവദിച്ച അഭിമുഖത്തില്‍ സത്യന്‍ അന്തിക്കാട് വ്യക്തമാക്കി.

ചിത്രത്തിന് കടപ്പാട്: സത്യന്‍ അന്തിക്കാടിന്‍റെ ഫേസ്ബുക്ക് പേജ്

വെബ്ദുനിയ വായിക്കുക