സര്‍ക്കാര്‍, സര്‍ക്കാര്‍ രാജ് - ഇനി സര്‍ക്കാര്‍ 3!. അതേ, രാം ഗോപാല്‍ വര്‍മ ‘സര്‍ക്കാര്‍’ സീരീസിലെ മൂന്നാം ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തനങ്ങളിലാണ്. ‘സര്‍ക്കാര്‍ 3’ എന്നാണ് സിനിമയ്ക്ക് പേരിട്ടിരിക്കുന്നത്. ഐശ്വര്യ റായ് ബച്ചന് ഈ സിനിമയിലൂടെ മടങ്ങിവരുമെന്ന് അഭ്യൂഹങ്ങളുണ്ടായിരുന്നു. എന്നാല്‍ അതുണ്ടാവില്ലെന്ന് രാം ഗോപാല്‍ വര്‍മ വ്യക്തമാക്കി.
“സര്‍ക്കാര്‍ 3 പ്ലാന്‍ ചെയ്തുകൊണ്ടിരിക്കുന്നു. അമിതാഭ് ബച്ചനും അഭിഷേകും ചിത്രത്തില്‍ ഉണ്ടാകും. എന്നാല്‍ ഐശ്വര്യ റായി ഉണ്ടാവില്ല. തിരക്കഥാരചന പുരോഗമിക്കുന്നു” - രാം ഗോപാല്‍ വര്‍മ അറിയിച്ചു.
സര്‍ക്കാര്‍ സീരീസിലെ രണ്ടാം ചിത്രമായ സര്‍ക്കാര്‍ രാജില്‍ ബിഗ്ബിയും അഭിഷേകും ഐശ്വര്യയുമായിരുന്നു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരുന്നത്.
സര്‍ക്കാര്‍ 3യില്‍ അമിതാഭ് ബച്ചന്റെ ചെറുമകന്റെ റോളില്‍ രണ്‍ബീര്‍ കപൂറിനെ അഭിനയിപ്പിക്കാനും ആര് ജി വി ശ്രമിച്ചുവരികയാണ്.