സിവില്‍‌സര്‍വ്വീസ് പരീക്ഷാപരിശീലനം

Webdunia
ചൊവ്വ, 26 ഫെബ്രുവരി 2008 (16:37 IST)
സംസ്ഥാന പട്ടികജാതി/വര്‍ഗ്ഗ വികസന വകുപ്പിന്‍റെ നിയന്ത്രണത്തിലുള്ള ഇന്‍സ്റ്റിട്യൂട്ട് ഫോര്‍ സിവില്‍ സര്‍വ്വീസ്‌ എക്സാമിനേഷന്‍ ട്രെയിനിങ്‌ സൊസൈറ്റിയില്‍ യു.പി,എസ്‌.സി. 2009-ല്‍ നടത്തുന്ന സിവില്‍ സര്‍വ്വീസ്‌ പ്രിലിമിനറി പരീക്ഷയ്ക്ക്‌ പട്ടികജാതി/വര്‍ഗ്ഗക്കാരും/മറ്റു പിന്നോക്ക വിഭാഗത്തില്‍പെട്ടവര്‍ക്കും 15 മാസം സൗജന്യ പരിശീലനം നല്‍കും.

യോഗ്യത:അംഗീകൃത സര്‍വ്വകലാശാല ബിരുദം. പ്രായപരിധി : പട്ടികജാതി/വര്‍ഗ്ഗക്കാര്‍ക്ക്‌ 2009 ഓഗസ്റ്റ്‌ ഒന്നിന്‌ 21നും 35നും ഇടയിലും മറ്റു പിന്നോക്ക വിഭാഗക്കാര്‍ക്ക്‌ 21നും 33നും ഇടയിലും. ജാതി, വയസ്സ്‌, വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ സാക്ക്‍ഷ്യപ്പെടുത്തിയ പകര്‍പ്പ്‌ അപേക്ഷയോടൊപ്പം വേണം.

പ്രവേശന പരീക്ഷയുടെയും കൂടിക്കാഴ്ചയുടെയും അടിസ്ഥാനത്തിലാണ്‌ പ്രവേശനം. പ്രവേശന പരീക്ഷ: പൊതു വിജ്ഞാനം യു.പി.എസ്‌.സി.സിവില്‍ സര്‍വ്വീസ്‌ പ്രിലിമിനറി പരീക്ഷ മോഡലിലും, ഇംഗ്ലീഷ്‌ ഭാഷ സിവില്‍ സര്‍വ്വിസ്‌ മെയിന്‍ മോഡലിലും ആയിരിക്കും. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി മാര്‍ച്ച്‌ 15.

പ്രിന്‍സിപ്പല്‍, സൊസൈറ്റി, പി.ടി.പി നഗര്‍, തിരുവനന്തപുരം- 695038, ഫോണ്‍: 0471-2360272. പ്രവേശന പരീക്ഷ പട്ടികജാതി വികസന വകുപ്പിന്‍റെ കീഴില്‍ പാലക്കാട്‌, കോഴിക്കോട്‌, എറണാകുളം, തിരുവനന്തപുരം എന്നിവിടങ്ങളിലുള്ള പ്രീ എക്സാനിനേഷന്‍ ട്രെയിനിങ്‌ സെന്‍ററില്‍ ഏപ്രിലില്‍ നടത്തും.

തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക്‌ സൗജന്യ താമസം, പ്രതിമാസം 900രൂപ മെസ്‌ അലവന്‍സ്‌, പ്രതിമാസം 250 രൂപ പോക്കറ്റുമണി, പ്രതിവര്‍ഷം 2000 രൂപ ബുക്ക്‌ അലവന്‍സ്‌ തുടങ്ങിയവ നല്‍കും. തമിഴ്‌നാട്‌, കര്‍ണ്ണാടക, ആന്ധ്ര സംസ്ഥാനങ്ങളിലെ പട്ടികജാതിക്കാര്‍ക്കും അപേക്ഷിക്കാവുന്നതാണ്‌.