വിദേശ രാജ്യങ്ങളില്‍ തൊഴില്‍ തേടി പോകുന്നവര്‍ക്കായി പരിശീലന പദ്ധതി നടപ്പിലാക്കും. കേരളത്തില്‍ തൊഴില്‍ വകുപ്പിന്‍റെ വിവിധ ഐ.ടി.ഐകളിലാണ് പദ്ധതി നടപ്പിലാക്കുക.
കേന്ദ്ര സര്‍ക്കാരിന്‍റെ പ്രവാസി ക്ഷേമ മന്ത്രാലയം ആവിഷ്കരിച്ചിട്ടുള്ള ഓറിയന്‍റേഷന്‍ കം ട്രെയിനിങ് പ്രോഗ്രാം ഫോര്‍ സ്കില്‍ഡ് വര്‍ക്കേഴ്സ് പദ്ധതി പ്രകാരമാണ് പരിശീലനം. ചൂഷണങ്ങള്‍ക്ക് തടയിടാനും, വിദേശ തൊഴില്‍ മേഖലയില്‍ ഭാരതീയര്‍ക്ക് കൂടുതല്‍ അവസരങ്ങള്‍ ലഭിക്കുന്നതിന് സജ്ജരാക്കുന്നതിനും ഇത് സഹായിക്കും.
വിദഗ്ദ്ധ തൊഴില്‍ ശീലങ്ങളില്‍ മികച്ച പ്രാവീണ്യം, പണി ഉപകരണങ്ങളുടെ മതിയായ ഉപയോഗം, സുരക്ഷാ മാനദണ്ഡങ്ങള്‍, വിദേശ രാജ്യങ്ങളിലെ തൊഴില്‍ സാഹചര്യങ്ങള്‍, പെരുമാറ്റ രീതികള്‍, പാലിക്കേണ്ട നിയമങ്ങള്‍, കണക്കുകള്‍ കൈകാര്യം ചെയ്യുന്നതിനുള്ള പൊതുവിവരങ്ങള്‍ എന്നിവ പരിശീലനത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
പരിശീലനത്തിന് അതത് ഐ.ടി.ഐകളില്‍ പേര് രജിസ്റ്റര്‍ ചെയ്യാം. അവസാന തീയതി സെപ്റ്റംബര്‍ ആറ്. വിവരങ്ങള്‍ക്ക് അടുത്തുള്ള ഐ.ടി.ഐയുമായി ബന്ധപ്പെടണം. അംഗീകൃത റിക്രൂട്ടിംഗ് ഏജന്‍സികള്‍ക്കും പരിശീലന പദ്ധതി പ്രയോജനപ്പെടുത്താം.