പ്രവേശന പരീക്ഷാ വിജ്ഞാപനം

Webdunia
തിങ്കള്‍, 28 ജനുവരി 2008 (16:27 IST)
സംസ്ഥാനത്തെ വിവിധ പ്രഫഷണല്‍ കോളജുകളിലെ ഡിഗ്രി കോഴ്സുകളിലേയ്ക്ക്‌ 2008-09 വര്‍ഷത്തെ പ്രവേശനത്തിനുള്ള പരീക്ഷകള്‍ക്ക്‌ അപേക്ഷ ക്ഷണിച്ചു.

മെഡിക്കല്‍, അഗ്രികള്‍ച്ചര്‍, വെറ്റിനറി, എഞ്ചിനീയറിംഗ്‌, ആര്‍ക്കിടെക്ച്ചര്‍, ഡിഗ്രി കോഴ്സുകളിലേക്കാണ്‌ അപേക്ഷ ക്ഷണിച്ചത്‌. അപേക്ഷാ ഫാറവും പ്രോസ്പെക്ടസും തിങ്കളാഴ്ച ഉച്ചയ്ക്ക്‌ ഒരു മണി മുതല്‍ ഫെബ്രുവരി 29 വരെ കാനറാ ബാങ്കിന്‍റെയും സ്റ്റേറ്റ്‌ ബാങ്ക്‌ ഓഫ്‌ ട്രാവന്‍കൂറിന്‍റെയും കേരളത്തിനകത്തും പുറത്തുമുള്ള തെരഞ്ഞടുക്കപ്പെട്ട ശാഖകള്‍ വഴി വിതരണം ചെയ്യും.

ജനറല്‍ വിഭാഗത്തിന്‍റെ അപേക്ഷാ ഫാറത്തിന്‍റെ ഫീസ്‌ 700 രൂപയും പട്ടികജാതി പട്ടികവര്‍ഗ്ഗ വിഭാഗത്തിന്‍റെ ഫീസ്‌ 350 രൂപയുമാണ്‌. കൂടുതല്‍ വിവരങ്ങള്‍ www.cee-kerala.org സൈറ്റില്‍ ലഭിക്കും.