കുറഞ്ഞ വിദ്യാഭ്യാസ യോഗ്യതയുള്ളവര്‍ക്ക് കേന്ദ്ര തൊഴില്‍ മന്ത്രാലയത്തിന്‍റെ എന്‍.സി.വി.റ്റി സര്‍ട്ടിഫിക്കറ്റ് നല്‍കുന്നതിനുള്ള ആദ്യ പരീക്ഷാകേന്ദ്രം തിരുവനന്തപുരത്ത് പ്രവര്‍ത്തനമാരംഭിച്ചു.
മതിയായ വിദ്യാഭ്യാസ യോഗ്യതയില്ലാതെ വിവിധ മേഖലകളില്‍ തൊഴില്‍ വൈദഗ്ദ്ധ്യം നേടിയവര്‍ക്ക് തങ്ങളുടെ തൊഴില്‍ സംബന്ധമായ പരിചയത്തിന് എന്‍.സി.വി.റ്റി അംഗീകാരം ലഭിക്കുന്നതിനായി കേന്ദ്ര തൊഴില്‍ വകുപ്പ് മന്ത്രാലയം നടപ്പിലാക്കിയിട്ടുള്ള പദ്ധതിയാണ്.
വിവിധ സാങ്കേതിക മേഖലകളില്‍ ജോലി ചെയ്യുന്നവര്‍ക്ക് രാജ്യത്തിനകത്തും പുറം രാജ്യങ്ങളിലുമുള്ള തൊഴില്‍ സാധ്യത മുന്നില്‍ കണ്ട് ടെസ്റ്റ് നടത്തിയാണ് സര്‍ട്ടിഫിക്കറ്റ് നല്‍കുന്നത്. പ്രാഥമിക വിദ്യാഭ്യാസം മുതല്‍ പന്ത്രണ്ടാം ക്ലാസ്സുവരെ പാസ്സായവരും 18 വയസ് തികഞ്ഞവരുമായവര്‍ക്ക് തൊഴില്‍ പരിചയത്തിന്‍റെ അടിസ്ഥാനത്തിലായിരിക്കും സര്‍ട്ടിഫിക്കറ്റ് ലഭിക്കുക.