സോഹന്‍‌ലാലിന്‍റെ മൂന്ന് പുസ്തകങ്ങള്‍

ബുധന്‍, 24 മാര്‍ച്ച് 2010 (16:43 IST)
PRO
സംവിധായകന്‍ സോഹന്‍ ലാലിന്റെ മൂന്ന് പുസ്തകങ്ങള്‍ പ്രസിദ്ധീകരിച്ചു. ‘ഓര്‍ക്കുക വല്ലപ്പോഴും’ (തിരക്കഥ), ‘നീര്‍മാതളത്തിന്റെ പൂക്കള്‍’ (തിരക്കഥ), ‘ആകാശവും എന്റെ പ്രണയവും’ (കവിതാ സമാഹാരം) എന്നീ പുസ്തകങ്ങളാണ് വിപണിയില്‍ എത്തിയിരിക്കുന്നത്.

സോഹന്‍‌ലാലിന്റെ ആദ്യ ഫീച്ചര്‍ ഫിലിം ‘ഓര്‍ക്കുക വല്ലപ്പോഴും’ തിരക്കഥാ രൂപത്തില്‍ വായനക്കാരുടെ മുന്നില്‍ എത്തിക്കുന്നത് കേരളഭാഷാ ഇന്‍സ്റ്റിട്യൂട്ട് ആണ്. ‘എനിക്ക് പുതുജീവന്‍ തന്ന സിനിമ’ എന്ന തിലകന്റെ ലേഖനം, ഡോ. ജോര്‍ജ്ജ് ഓണക്കൂറിന്റെ അവതാരിക എന്നിവയ്ക്കു പുറമെ മധു ഇറവങ്കര, സുലോചനാ മോഹന്‍ എന്നിവരുടെ നിരൂപണങ്ങളും ഈ പുസ്തകത്തിലുണ്ട്. പുസ്തകം മലയാളത്തിന്റെ പ്രിയ കവി പി.ഭാസ്കരന്‍ മാഷിന് സമര്‍പ്പിച്ചിരിക്കുന്നു.
PRO


നിരവധി അന്താരാഷ്ട്ര മേളകളില്‍ പ്രദര്‍ശിപ്പിക്കുകയും അനേകം അവാര്‍ഡുകള്‍ നേടുകയും ചെയ്ത് മലയാള ടെലിവിഷന്‍ ചരിത്രത്തിന്റെ ഭാഗമായി മാറിയ ‘നീര്‍മാതളത്തിന്റെ പൂക്കളു’ടെ തിരക്കഥയാണ് സോഹന്‍ ലാലിന്റെ രണ്ടാമത്തെ പുസ്തകം.
PTI


മാധവിക്കുട്ടിയുമായുള്ള അഭിമുഖം, ഡോ. ജോര്‍ജ്ജ് ഓണക്കൂറിന്റെ അവതാരിക എന്നിവയ്ക്ക് പുറമെ രവി മേനോന്‍, ജെസി നാരായണന്‍, രേഖാചന്ദ്ര, ഉണ്ണി ആര്‍ നായര്‍ എന്നിവരുടെ ആസ്വാദനവും അനുബന്ധമായി ചേര്‍ത്തിരിക്കുന്നു. പരിധി ബുക്സ് ആണ് പ്രസാധകര്‍.

സോഹന്‍‌ലാലിന്റെ കൌമാരകാല കവിതകളുടെ സമാഹാരമാണ് ‘ആകാശവും എന്റെ പ്രണയവും’. 1991 മുതല്‍ 99 വരെയുള്ള കാലഘട്ടത്തില്‍ എഴുതിയ കവിതകളാണിതില്‍. സോഹന്‍ ലാലിന്റെ കലാലയ സുഹൃത്താ‍യ ഡോ.ജി എസ് പ്രദീപ് കാല്പനികമായ ആ കാലത്തെ അവതാരികയില്‍ വര്‍ണിച്ചിരിക്കുന്നു.

വെബ്ദുനിയ വായിക്കുക