ചരിത്രത്തിനൊരു കൈപ്പുസ്‌തകം...

Webdunia
വ്യാഴം, 23 ഓഗസ്റ്റ് 2007 (18:10 IST)
FILEFILE
കേരള സംസ്ഥാനം രൂപീകരിക്കപ്പെട്ടിട്ട് 60 വര്‍ഷം പിന്നിട്ടു. കേരളീയ ചരിത്രത്തെ വിശദീകരിക്കുന്ന പല പുസ്‌തകങ്ങളും പുറത്തിറങ്ങിയിട്ടുണ്ട്. എന്നാല്‍, കേരളീയ ചരിത്രത്തിലെ ഒരു സംഭവം പെട്ടെന്നു കണ്ടു പിടിക്കാന്‍ സഹായിക്കുന്ന പു‌സ്‌തകങ്ങള്‍ മലയാള ഭാഷയില്‍ വിരളമാണ്.

അതു പോലെ രാഷ്‌ട്രീയം,കല,സംസ്കാരം,സാഹിത്യം തുടങ്ങിയ വൈവിധ്യ വിഷയങ്ങള്‍ മുഴുവന്‍ ഒറ്റ പുസ്തകത്തിലായി നമ്മുടെ ഭാഷയില്‍ അപൂര്‍വമായിട്ടേ പുറത്തിറങ്ങിയിട്ടുള്ളൂ. വിദ്യാര്‍ത്ഥികള്‍ക്കും, മാധ്യപ്രവര്‍ത്തകര്‍ക്കും പെട്ടെന്നുള്ള ഒരു സംശയനിവാരണം നടത്തുവാന്‍ ഇതു മൂലം വളരെ ബുദ്ധിമുട്ടാണ്.

എന്നാല്‍ കേരളീയ ചരിത്രത്തെ കാര്യമാത്ര പ്രസക്തിയോടെ വിശദീകരിക്കുന്ന ഒരു പുസ്തകം ഇപ്പോള്‍ പുറത്തിറങ്ങിയിരിക്കുന്നു. ഡോക്‍ടര്‍ രാധിക സി.നായര്‍ എഡിറ്റു ചെയ്ത് ഡി.സി.ബുക്സ് പുറത്തിറക്കിയ ‘കേരള ചരിത്രത്തിലെ അവിസ്‌മരണീയ സംഭവങ്ങള്‍‘ എന്ന പുസ്തകമാണിത്.

ഒരേ സമയം സമഗ്രവും ലളിതവുമാണ് ഈ പുസ്‌തകം.വസ്‌തുകകള്‍ കൊണ്ട് മാത്രം സമ്പുഷ്‌ടമാണ് ഈ പുസ്തകം. അതിശയോക്തികളെ ഒഴിവാക്കാന്‍ എഡിറ്റര്‍ കഴിവിന്‍റെ പരമാവധി ശ്രമിച്ചിരിക്കുന്നു.

പ്രാധാന്യമുള്ള സംഭവങ്ങള്‍ക്ക് കൂടുതല്‍ പ്രസക്തിയും അല്ലാത്തവക്ക് കുറച്ച് പ്രസക്തിയും പുസ്തകത്തില്‍ നല്‍കിയിരിക്കുന്നു. ചരിത്രത്തില്‍ കാടും പടലവും കുത്തിക്കയറ്റമെന്ന നിര്‍ബന്ധബുദ്ധി ഒരിടത്തും എഡിറ്റര്‍ പ്രകടിപ്പിച്ചിട്ടില്ല.