Zodiac Prediction 2025: പുതുവര്‍ഷത്തില്‍ കന്നിരാശിക്കാര്‍ക്ക് മാനസിക സമ്മര്‍ദ്ദം മൂലമുള്ള ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടാകാന്‍ സാധ്യത

സിആര്‍ രവിചന്ദ്രന്‍
ഞായര്‍, 24 നവം‌ബര്‍ 2024 (16:28 IST)
കന്നി രാശിയിലുള്ളവര്‍ പൊതുവേ തിരക്കുപിടിച്ച സ്വഭാവത്തിന് ഉടമകളായിരിക്കും. ആരെയും വകവയ്ക്കാത്ത ഇവര്‍ ആരോഗ്യവാന്‍മാരും എപ്പോഴും സംസാരിക്കുന്ന ശീലമുള്ളവരും ആയിരിക്കും. ശരീരപ്രകൃതികൊണ്ട് തന്നെ മറ്റുള്ളവരുടെ ശ്രദ്ധ പിടിച്ച് പറ്റുന്ന ഇവര്‍ ദാനശീലരും കരുണാര്‍ദ്രരും ആയിരിക്കും. ചില ദുസ്വഭാവങ്ങള്‍ മൂലം ഇവരുടെ ആരോഗ്യം ക്ഷയിക്കാനും സാധ്യതയുണ്ട്.
 
പൊതുവേ തിരക്ക് പിടിച്ച സ്വഭാവമുള്ള കന്നി രാശിക്കാര്‍ കടുത്ത മാനസിക സമ്മര്‍ദ്ദം ഉള്ളവരായിരിക്കും. മാനസിക സമ്മര്‍ദ്ദം മൂലമുള്ള ആരോഗ്യപ്രശ്‌നങ്ങള്‍ ഇവര്‍ക്ക് ഉണ്ടാവുമെങ്കിലും പൊതുവേ ആരോഗ്യവാന്മാരാവും ഈ രാശിക്കാര്‍. മദ്യപാനം, പുകവലി തുടങ്ങിയ ദുശീലങ്ങള്‍ ഇവരെ കഠിനമായി ബാധിക്കാം. അതിനാല്‍ അവകളില്‍ നിന്ന് ഒഴിഞ്ഞ് നില്‍ക്കുക
 
കന്നി രാശിയിലുള്ളവര്‍ പൊതുവേ പിശുക്കന്‍മാരായിരിക്കും. നിരവധി ധനാഗമ മാര്‍ഗങ്ങള്‍ ഉണ്ടാവുകയും ചെയ്യും. സ്വകാര്യ അത്യാവശ്യത്തിന് പോലും ചിലവാക്കുന്ന സ്വഭാവം ഇവരില്‍ വിരളമായിരിക്കും. എങ്കിലും ഉത്തരവാദിത്തങ്ങള്‍ ഇവര്‍ സമയാസമയങ്ങളില്‍ ചെയ്ത് തീര്‍ക്കുന്നുണ്ടാവും.

അനുബന്ധ വാര്‍ത്തകള്‍

Next Article